Challenger App

No.1 PSC Learning App

1M+ Downloads

തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ ചില പ്രസ്ഥാനങ്ങളും അവയുടെ രൂപീകരണം നടത്തിയ രാജ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഏതെല്ലാമാണ് ശരിയായി ക്രമപ്പെടുത്തിയിരിക്കുന്നത് ?

  1. പാൻ ജർമൻ പ്രസ്ഥാനം - ജർമ്മനി
  2. പ്രതികാര പ്രസ്ഥാനം - റഷ്യ
  3. പാൻ സ്ലാവ് പ്രസ്ഥാനം - ഫ്രാൻസ്

    Ai, ii ശരി

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i മാത്രം ശരി

    Read Explanation:

    • പാൻ സ്ലാവ് പ്രസ്ഥാനം (Pan-Slav Movement)
      • കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
      • അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമായി രുന്നു പാൻ സ്ലാവ് പ്രസ്ഥാനം.
    • പാൻ ജർമൻ പ്രസ്ഥാനം (Pan-German Movement)
      • മധ്യയൂറോപ്പിലും ബാൾക്കൻ മേഖലയിലും സ്വാധീനം ഉറപ്പിക്കുന്നതിനായി ജർമനി കണ്ടെത്തിയ മാർഗം ട്യൂട്ടോണിക് വർഗക്കാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു.
      • അതിനായി ജർമനിയുടെ നേത്യത്വത്തിൽ ആരംഭിച്ചതാണ് പാൻ ജർമൻ പ്രസ്ഥാനം
    • പ്രതികാര പ്രസ്ഥാനം (Revenge Movement)
      • 1871 ൽ ജർമനി ഫ്രാൻസിന്റെ പക്കൽ നിന്ന് അൾസൈസ്, ലൊറൈൻ എന്നീ പ്രദേശങ്ങൾ കൈവശപ്പെടുത്തി.
      • ഇത് തിരികെ പിടിക്കുന്നതിനായി ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പ്രതികാര പ്രസ്ഥാനം.

    Related Questions:

    രണ്ടാം ബാൽക്കൻ യുദ്ധത്തിൻ്റെ പ്രാഥമിക കാരണം എന്തായിരുന്നു?
    To establish its dominance in Central Europe and Balkan Provinces, Germany planned to unite the .................

    1913 ലെ രണ്ടാം ബാൽക്കൻ യുദ്ധത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

    1. ഒന്നാം ബാൾക്കൻ യുദ്ധത്തെത്തുടർന്ന് ബാൾക്കൻ രാജ്യങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട ഒരു സംഘർഷമായിരുന്നു അത്.
    2. സെർബിയയായിരുന്നു യുദ്ധം ആരംഭിച്ചത്
    3. യുദ്ധാനന്തരം ബൽഗേറിയയ ജർമ്മൻ പക്ഷത്തെക്ക് ചേർന്നു
      Who occupied Alsace and Lorraine in 1871?
      Fascism developed very rapidly in: