Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ ? 

  1. ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില. 

  2. ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചി പ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില. 

  3. താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്. 

  4. താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്.

A1 & 4

B2, 3 & 4

C2 & 4

D1, 3 & 4

Answer:

C. 2 & 4

Read Explanation:

  • ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവല്ല താപനില, മറിച്ച് അത് താപോർജ്ജം ആണ്.

  • ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില.

  • താപനിലയുടെ SI യൂണിറ്റ് കെൽവിൻ ആണ്.

  • ജൂൾ എന്നത് താപത്തിന്റെയോ ഊർജ്ജത്തിന്റെയോ SI യൂണിറ്റാണ്.

  • രണ്ട് വസ്തുക്കൾ തമ്മിലുള്ള താപനിലകളിലെ വ്യത്യാസം കാരണമാണ് ഉയർന്ന താപനിലയുള്ള വസ്തുവിൽ നിന്ന് കുറഞ്ഞ താപനിലയുള്ള വസ്തുവിലേക്ക് താപോർജ്ജം (Heat) ഒഴുകുന്നത്.


Related Questions:

ഭൂഗുരുത്വ സ്ഥിരാങ്കത്തിന്റെ യൂണിറ്റെന്ത് ?
1 ഡിഗ്രി F (ഒരു ഡിഗ്രി ഫാരൻഹീറ്റ് .............. നോട് യോജിക്കുന്നു
പലായന പ്രവേഗവുമായി ബന്ധമില്ലാത്തത് ?
The process of transfer of heat from one body to the other body without the aid of a material medium is called
നാച്ചുറൽ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് :