Challenger App

No.1 PSC Learning App

1M+ Downloads
sp സങ്കരണത്തിൽ തന്മാത്രയിലെ ആറ്റങ്ങൾക്കിടയിലെ കോണളവ് എത്ര ?

A90

B180

C120

D360

Answer:

B. 180

Read Explanation:

sp സങ്കരണം

  • ഇത്തരം സങ്കരണത്തിൽ ഒരു ട ഓർബിറ്റലും ഒരു p ഓർബിറ്റലും കുടിക്കലർന്ന് തുല്യമായ രണ്ട് sp സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • സങ്കര ഓർബിറ്റലുകൾ z- അക്ഷത്തിലൂടെ ക്രമീകരിക്കണമെങ്കിൽ, sp സങ്കരണത്തിന് അനുയോജ്യമായ ഓർബിറ്റലുകൾ ട ഉം Pz ഉം ആയിരിക്കണം. 

  • ഓരോ sp സങ്കര ഓർബിറ്റലിനും 50% s-സ്വഭാവവും 50% p-സ്വഭാവവും ഉണ്ടായിരിക്കും. 

  • ഒരു തന്മാത്രയിലെ കേന്ദ്ര ആറ്റം sp സങ്കരണത്തിൽ ആയിരിക്കുകയും മറ്റു രണ്ടു ആറ്റങ്ങളുമായി നേരിട്ട് ബന്ധിച്ചിരിക്കുകയുമാണെങ്കിൽ അതിന്റെ ആകൃതി രേഖീയമായിരിക്കും. 

  • അതുകൊണ്ട് ഈ സങ്കരണത്തെ വികർണസങ്കരണം (diagonal hybridisation) അഥവാ രേഖീയസങ്കരണം (linear = hybridisation) എന്നും പറയും.

  • പോസിറ്റീവ് ലോബുകൾ പുറത്തേയ്ക്കുന്തിയതും വളരെ ചെറിയ നെഗറ്റീവ് ലോബുകളോടുകൂടിയതുമായ രണ്ട് sp സങ്കര ഓർബിറ്റലുകളും z-അക്ഷത്തിൽ വിപരീതദിശയിൽ ക്രമീകരിക്കപ്പെടുന്നു. 


Related Questions:

പൂജ്യം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?

താഴെ പറയുന്നവയിൽ അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം കണ്ടെത്തുക .

  1. HF
  2. ആൽക്കഹോൾ
  3. ജലം
  4. NaCl
    താഴെ കൊടുത്ത രാസപ്രവർത്തനങ്ങളിൽ റിഡോക്‌സ് പ്രവർത്തനം അല്ലാത്തത് ഏത്?
    N2 തന്മാത്രയിൽ കാണുന്ന ബന്ധനം ഏത് ?
    ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം ഏത് ?