Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന പദ്ധതി :

Aആശ്വാസ്

Bആപ്തമിത്ര

Cഅനുയാത്ര

Dആർദ്രം

Answer:

C. അനുയാത്ര

Read Explanation:

അംഗപരിമിത മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വൈകല്യങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് അനുയോജ്യമായ ഇടപെടലുകള്‍ നടത്തല്‍, അവരുടെ വിദ്യാഭ്യാസ തൊഴില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് സംസ്ഥാന ഗവണ്‍മെന്‍റ് 2013-14 -ല്‍ ആരംഭിച്ച പദ്ധതിയാണ് സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓണ്‍ ഡിസെബിലിറ്റീസ് (SID). ഒരു മിഷന്‍ സമീപനത്തോടെയാണ് SID യുടെ പദ്ധതികള്‍ നടപ്പാക്കുന്നത്, SIDയുടെ നോഡല്‍ ഏജന്‍സി. സാമൂഹ്യനീതി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെയും അംഗപരിമിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് SID പദ്ധതികള്‍ നടപ്പാക്കുന്നത്


Related Questions:

അന്ത്യോദയ മിഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക: മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി

  1. വിവിധ സർക്കാർ പദ്ധതികൾ ഗ്രാമപഞ്ചായത്തുകളുമായി സംയോജിപ്പിച്ച് വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു.
  2. 2022-23-ൽ ദാരിദ്ര്യരഹിത ഇന്ത്യ എന്ന കാഴ്‌ചപ്പാട് സാക്ഷാത്കരിക്കാൻ ഇത് ശ്രമിക്കുന്നു
  3. ഗ്രാമപ്രദേശങ്ങളിലുടനീളമുള്ള വികസന പ്രക്രിയയിലെ പുരോഗതി നിരീക്ഷിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ ഉണ്ടാവുന്ന ഫലങ്ങളെക്കുറിച്ച് വാർഷിക സർവേ നടത്താനും ഇത് നിർബന്ധമാക്കുന്നു.
    അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി ?
    രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?

    കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

    1) നയനാമൃതം 

    ii) പാദസ്പർശം

     lil) ആർദ്രം

     IV) SIRAS 

    സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള താമസക്കാരുടെ സർക്കാർ വൃദ്ധസദനങ്ങളിലെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാണ്?