Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) 'റിഗർ' എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പരുത്തി കൃഷിക്ക് അനുയോജ്യമാണ് 

2) ആഗ്നേയശിലകൾ മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ് 

3) നയിസ്, മാർബിൾ എന്നിവ കായാന്തരിതശിലകൾക്ക് ഉദാഹരണമാണ്

 4) പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്നത് അവസാദശിലകളിലാണ്

A1, 3, 4

B1, 2, 3

C2, 3, 4

D1, 2, 3, 4

Answer:

D. 1, 2, 3, 4

Read Explanation:

  • റിഗർ' എന്നറിയപ്പെടുന്ന കറുത്ത മണ്ണ് പരുത്തി കൃഷിക്ക് അനുയോജ്യമാണ് 

  • ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖലയാണ് ഡക്കാൻ പീഠഭൂമി

  • ആഗ്നേയശിലകൾ മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ് 

  • ഇവയാണ് എല്ലാ ശിലകളുടെയും മാതൃശില (Primary Rocks) എന്നറിയപ്പെടുന്നത്.

  • കായാന്തരിതശിലകൾ (Metamorphic Rocks) എന്നത് ഉയർന്ന താപനിലയുടെയും മർദ്ദത്തിന്റെയും ഫലമായി ആഗ്നേയശിലകൾക്കോ അവസാദശിലകൾക്കോ രൂപമാറ്റം സംഭവിച്ചുണ്ടാകുന്നവയാണ്.

  • നയിസ്, മാർബിൾ എന്നിവ കായാന്തരിതശിലകൾക്ക് ഉദാഹരണമാണ്

  • അവസാദശിലകൾ (Sedimentary Rocks) രൂപപ്പെടുന്നത്, സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങൾ പാളികളായി അടിഞ്ഞുകൂടി കട്ടിയാകുമ്പോഴാണ്.

  • പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്നത് അവസാദശിലകളിലാണ്


Related Questions:

മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്നു. ഇരുമ്പിന്റെ അംശം ചുവപ്പ്നിറം നൽകുന്നു. ഈ സവിശേഷതകൾ ഉളള മണ്ണിനം ഏത് ?
Laterite soils are extensively used for what purpose, giving a clue to their Latin origin?
Which among the following type of soil has the largest area covered in India?

Identify which soil it is from the facts given below:

1. The most fertile soil in India.

2. The most productive soil in India.

3. The most suitable soil for rice cultivation.