App Logo

No.1 PSC Learning App

1M+ Downloads

യൂസ്റ്റേക്കിയൻ നാളിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മധ്യകർണത്തിനെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് യൂസ്റ്റേക്കിയൻ നാളി.

2.കർണപടത്തിന് ഇരുവശത്തുമുള്ള മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് യൂസ്റ്റേക്കിയൻ നാളിയാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ചെവിയുടെ മധ്യഭാഗമായ മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന കുഴലാണ് യൂസ്റ്റേക്കിയൻ നാളി. പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ യൂസ്റ്റേക്കിയൻ നാളിയ്ക് ഏകദേശം 35mm (3-4 cm) നീളമുണ്ട്. ബാർട്ടോലോമിയോ യൂസ്റ്റാഷി എന്ന ശരീരശാസ്ത്രവിശാരദന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. പൊതുവേ അടഞ്ഞുകാണപ്പെടുന്ന ഈ കുഴൽ മധ്യകർണ്ണത്തിനും അന്തരീക്ഷത്തിനുമിടയിൽ വാതകമർദ്ദം തുലനപ്പെടുത്തുന്നു. കർണ്ണപടത്തിനിരുവശവുമുള്ള വാതകമർദ്ദം സമമായി നിലനിർത്തുകയാണ്‌ ഇതുവഴി ചെയ്യുന്നത്.


Related Questions:

The color of the Human Skin is due to ?
മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?
തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.മനുഷ്യശരീരത്തിലെ ത്വക്കിൽ സ്വേദഗ്രന്ഥികളും സെബേഷ്യസ്‌ ഗ്രന്ഥികളും എന്നിങ്ങനെ രണ്ടുതരം ഗ്രന്ഥികൾ കാണപ്പെടുന്നു.

2.ഇവയിൽ സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ദ്രവം ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്നു.

For a Normal eye,near point of clear vision is?