App Logo

No.1 PSC Learning App

1M+ Downloads

ആഗോള താപന സാദ്ധ്യത (Global Warming Potential, GWP) സംബന്ധിച്ച ശരിയായ പ്രസ്ത‌ാവന/കൾ തിരഞ്ഞെടുക്കുക.

(i) കാർബൺ ഓക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹ വാതകം കുടുക്കുന്ന താപത്തിൻ്റെ അളവിനെ സൂചിപ്പിക്കുന്നു

(ii) ഒരു വാതകത്തിൻ്റെ GWP അതിൻ്റെ വികിരണ കാര്യക്ഷമതയെ മാത്രം ആശ്രയിച്ചിരിക്കുന്നു

(iii) GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകമാണ് മീഥേൻ (CH4)

(iv) GWP പലപ്പോഴും നൂറു വർഷത്തെ കാലയളവിലാണ് കണക്കാക്കുന്നത്

(v) ഒന്നിലധികം ഹരിതഗൃഹവാതകങ്ങളുടെ ആവാസവ്യവസ്ഥയിലെ കൈമാറ്റങ്ങൾ സന്തുലിതമാക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ ഉദ് വമനം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും GWP ആശയം ഉപയോഗിക്കുന്നു

Aഎല്ലാ വാക്യങ്ങളും ശരിയാണ്

B(ii) & (iii) മാത്രം ശരിയാണ്

C(i), (iv) & (v) എന്നിവ ശരിയാണ്

D(ii), (iii) & (v) എന്നിവ ശരിയാണ്

Answer:

C. (i), (iv) & (v) എന്നിവ ശരിയാണ്

Read Explanation:

  • ഒരു വാതകത്തിൻ്റെ GWP അതിന്റെ വികിരണ കാര്യക്ഷമതയെയും (radiative efficiency) അന്തരീക്ഷത്തിൽ അത് എത്ര കാലം നിലനിൽക്കുന്നു എന്നതിനെയും (atmospheric lifetime) ആശ്രയിച്ചിരിക്കുന്നു.

  • GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകം കാർബൺ ഡയോക്സൈഡ് (CO2) ആണ്. കാർബൺ ഡയോക്സൈഡിന്റെ GWP 1 ആയി നിർവചിച്ചിരിക്കുന്നു, മറ്റ് ഹരിതഗൃഹ വാതകങ്ങളുടെ GWP ഇതിനെ അപേക്ഷിച്ച് താരതമ്യം ചെയ്താണ് പറയുന്നത്.


Related Questions:

ഒരു നിശ്ചിത അളവിൽ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന ഒരു പെർമിറ്റാണ്
Kyoto Protocol relates to
ഉയരുന്ന താപനിലയും കുറഞ്ഞ മഴയും മൂലം നദിയിലെ ജലം ചരിത്രപരമായ താഴ്ന്ന നിലയി ലെത്തിയതിനാൽ ആഗോള താപനത്തിന്റെ ഏറ്റവും പുതിയ ഇരയായി മക്കെൻസി നദി അടുത്തിടെ ലോകമെമ്പാടും താൽപ്പര്യം ജനിപ്പിച്ചു. മക്കെൻസി നദി സ്ഥിതി ചെയ്യുന്ന രാജ്യം തിരിച്ചറിയുക.

ഹരിതഗൃഹ പ്രഭാവ വാതകങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. നൈട്രസ് ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  2. കാർബൺ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  3. മീഥേൻ ഒരു ഹരിതഗൃഹ വാതകമാണ്.
    യുഎൻ റിപ്പോർട്ട് പ്രകാരം അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയ ഉയർന്ന റെക്കോർഡ് ചൂട് ?