App Logo

No.1 PSC Learning App

1M+ Downloads

a. വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണ് മധ്യന്യൂന മർദ്ദ മേഖല

b. സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതാണ് മധ്യരേഖയിൽ ന്യൂനമർദ്ദം അനുഭവപ്പെടാൻ കാരണം

Aപ്രസ്താവന a ശരി b തെറ്റ്

Bപ്രസ്താവന b ശരി a തെറ്റ്

Cരണ്ട് പ്രസ്താവനകളും തെറ്റ്

Dരണ്ട് പ്രസ്താവനകളും ശരി

Answer:

D. രണ്ട് പ്രസ്താവനകളും ശരി

Read Explanation:

മധ്യരേഖ ന്യൂനമർദ മേഖല

  • വര്‍ഷം മുഴുവന്‍ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്ന മേഖലയാണിത്‌.

  • അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ചൂട് കൂടുതലായിരിക്കും.

  • സൂര്യന്റെ ചൂടേറ്റ്‌ വായു വികസിക്കുകയും വന്‍തോതില്‍ ഉയരുകയും ചെയ്യുന്നു.

  • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • മധ്യ രേഖയ്ക്ക് തെക്ക് 50 മുതൽ വടക്ക് 50 വരെ അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ ന്യൂന മർദ്ദ മേഖല കാണപ്പെടുന്നത്.

  • വായു വൻ തോതിൽ മുകളിലേക്ക് ഉയർന്നു പോകുന്നു എന്നതുകൊണ്ട് തന്നെ ഇവിടെ കാറ്റുകൾ തീരെ ദുർബലമാണ്

  • കാറ്റുകൾ ഇല്ലാത്ത മേഖല എന്നർത്ഥത്തിൽ 'നിർവാത മേഖല '(Doldrums) എന്നും ഈ മർദ മേഖല അറിയപ്പെടുന്നു .


Related Questions:

റംസാർ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ട രാജ്യമേത്?
Green belt പ്രസ്ഥാനം ആരംഭിച്ചത് ആര് ?
"വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കാം" എന്നത് ഏത് വർഷത്തെ ഭൗമദിന സന്ദേശമായിരുന്നു ?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് സാങ്കേതികവിദ്യയിലുള്ള റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്?