App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.
2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • 1789-ലെ എസ്റ്റേറ്റ് ജനറലിൽ നിന്ന് ആരംഭിച്ച് 1799 നവംബറിൽ ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.

  • ഇത് പഴയ സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും വിരാമമിട്ടു. ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്.

  • രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.


Related Questions:

നെപ്പോളിയൻ ബോണപാർട്ട് ബാങ്ക് ഓഫ് ഫ്രാൻസ് ( ദി ബാങ്ക് ഡി ഫ്രാൻസ്) സ്ഥാപിച്ച വർഷം?
In France, the Napoleonic code was introduced in the year of?
നെപ്പോളിയൻ മരണമടഞ്ഞ വർഷം ഏത് ?
Who is known as the 'Child of French revolution'?
ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ സ്ഥാപിതമായ പൊതുരക്ഷാ സമിതിയുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?