App Logo

No.1 PSC Learning App

1M+ Downloads

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.

2.ഡോ:എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

B. 2 മാത്രം.

Read Explanation:

  • മൂന്നാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.

  • ഇന്ത്യയിലെ ഹരിത വിപ്ലവം എന്നത്, ഇന്ത്യയിൽ കാർഷിക മേഖലയെ ഒരു വ്യാവസായിക സമ്പ്രദായമാക്കി മാറ്റിയ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

  • ഉയർന്ന രീതിയിലുള്ള വിളവ് നൽകുന്ന വിത്തുകൾ, ട്രാക്ടറുകൾ, ജലസേചന സൗകര്യങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെെയാണ് കൃഷി വർദ്ധിപ്പിച്ചത്.

  • പ്രധാനമായും കാർഷിക ശാസ്ത്രജ്ഞൻ എം‌എസ് സ്വാമിനാഥന്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത്

  • അതുകൊണ്ടുതന്നെ എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെട്ടു.


Related Questions:

റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ?
ദാരിദ്ര്യനിർമ്മാർജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതി ഏത് ?