App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.

- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം

Aഇടുക്കി വന്യജീവി സങ്കേതം

Bശെന്തുരുണി വന്യജീവി സങ്കേതം

Cചിന്നാർ വന്യജീവി സങ്കേതം

Dപേപ്പാറ വന്യജീവി സങ്കേതം

Answer:

C. ചിന്നാർ വന്യജീവി സങ്കേതം

Read Explanation:

തമിഴ്‌നാടിനോട് ചേർന്നുള്ള പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിലുള്ള മഴ നിഴൽ പ്രദേശത്താണ് ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

  • സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി 

  • നിലവിൽ വന്ന വർഷം - 1984

  • ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നീ അപൂർവം ഇനം ജീവികൾ കാണപ്പെടുന്നു.

  • ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതങ്ങൾ -

    1. ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം

    2. കൊടൈക്കനാൽ വന്യജീവി സങ്കേതം

  • ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ


Related Questions:

നെല്ലിക്കാംപെട്ടി ഗെയിം സാങ്‌ച്വറി എന്ന് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന വന്യ ജീവി സങ്കേതം ?
കേരളത്തിൽ 2020 ൽ നിലവിൽ വന്ന വന്യജീവി സങ്കേതം ഏതാണ് ?
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?
Which wildlife sanctuary is also known as 'Thekkady Wildlife Sanctuary'?
പെരിയാർ വന്യജീവി സങ്കേതത്തെ കേന്ദ്ര സർക്കാർ പ്രൊജക്റ്റ് എലഫന്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വർഷം ഏത് ?