App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ വിപ്ലവകാരികളുടെ താഴെപ്പറയുന്ന സംഭവങ്ങൾ/പ്രവർത്തനങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക :

(i) കാകോരി റെയിൽവേ സ്റ്റേഷന് സമീപം എച്ച്ആർഎ വഴി ഒരു ട്രെയിൻ കൊള്ളയടിച്ചു.

(ii) ജതിൻ ദാസ് അറുപത്തിനാല് ദിവസത്തെ നിരാഹാരത്തിന് ശേഷം ജയിലിൽ വെച്ച് മരിച്ചു.

(iii) ഭഗത് സിങ്ങും ബടുകേശ്വർ ദത്തും കേന്ദ്ര നിയമസഭയിൽ ബോംബ് വർഷിച്ചു.

(iv) ലാഹോറിലെ ബ്രിട്ടിഷ് പോലിസ് ഉദ്യോഗസ്ഥനായ സോണ്ടേഴ്‌സിന്റെ കൊലപാതകം.

A(ii), (iii), (i), (iv)

B(iii), (ii), (iv),(i)

C(i), (iv), (iii),(ii)

D(i), (iii), (ii), (iv)

Answer:

C. (i), (iv), (iii),(ii)

Read Explanation:

  • കാകോരി റെയിൽവേ സ്റ്റേഷന് സമീപം HRA ഒരു ട്രെയിൻ കൊള്ളയടിച്ചു:

    • 1925 ഓഗസ്റ്റ് 9 ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ അംഗങ്ങൾ കാകോരി റെയിൽവേ സ്റ്റേഷന് സമീപം ഒരു ട്രെയിൻ കൊള്ളയടിച്ചു.

    • ബ്രിട്ടീഷ് സർക്കാരിനെതിരെ ധനസമാഹരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൊള്ള നടത്തിയത്

    • ഇതിനെ തുടർന്ന് അറസ്റ്റിലായ രാംപ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള, റോഷൻ സിങ്ങ്, രാജേന്ദ്രലാഹിരി എന്നിവരെ 1927ൽ തൂക്കിലേറ്റപ്പെട്ടു

  • ലാഹോറിലെ ബ്രിട്ടിഷ് പോലിസ് ഉദ്യോഗസ്ഥനായ സോണ്ടേഴ്‌സിന്റെ കൊലപാതകം: 1928

    • ഡിസംബർ 17 ന് ലാഹോറിൽ വച്ച് ഭഗത് സിങ്, സുകദേവ് താപ്ര, ശിവരാം രാജഗുരു എന്നിവർ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജെ.പി സോണ്ടേഴ്സിനെ വധിച്ചു.

    • പ്രമുഖ ഇന്ത്യൻ ദേശീയ നേതാവായ ലാലാ ലജ്പത് റായിയുടെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

    • പോലീസ് മേധാവി സ്കോട്ടിനെ ലക്ഷ്യം വച്ച വിപ്ലവകാരികൾ അബദ്ധ വശാലാണ് സ്കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനെ വധിച്ചത്.

  • ഭഗത് സിങ്, ബടുകേശ്വർ ദത്ത് എന്നിവർ കേന്ദ്ര നിയമസഭയിൽ ബോംബ് വർഷിച്ചു:

    • 1929 ഏപ്രിൽ 8 ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ അംഗങ്ങളായ ഭഗത് സിങ്, ബടുകേശ്വർ ദത്ത് എന്നിവർ കേന്ദ്ര നിയമസഭയിൽ ബോംബ് വർഷിച്ചു.

    • ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ ഭരണാധികാരികളെ അറിയിക്കുവാനുള്ള ശ്രമമായിരുന്നു ഇത്.

    • ഇതിനെ തുടർന്ന് സ്വമേധയാ കീഴടങ്ങിയ വിപ്ലവകാരികളെ 1931 മാർച്ച് 23-ന് ബ്രിട്ടീഷുകാർ തൂക്കിലേറ്റി

  • ജതിൻ ദാസ് അറുപത്തിനാല് ദിവസത്തെ നിരാഹാരത്തിന് ശേഷം ജയിലിൽ വെച്ച് മരിച്ചു:

    • 1929 ജൂൺ 14 ന് ജതിൻ ദാസ് ലാഹോർ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി ലാഹോർ ജയിലിൽ ജയിലിലടയ്ക്കപ്പെട്ടു.

    • യൂറോപ്പിൽ നിന്നുള്ള രാഷ്ട്രീയ തടവുകാർക്ക് തുല്യമായ പരിഗണന ഇന്ത്യൻ തടവുകാർക്കും ആവശ്യപ്പെട്ടുകൊണ്ട് ജതിൻ ദാസ് ഒരു നിരാഹാര സമാരം തുടങ്ങി.

    • 1929 സെപ്റ്റംബർ 13 ന് ജതിൻ ദാസ് അറുപത്തിനാല് ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ജയിലിൽ വച്ച് മരിച്ചു.

    • 24 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം.


Related Questions:

Maulavi Ahammadullah led the 1857 Revolt in
ബംഗാൾ വിഭജനം റദ്ദ് ചെയ്ത സമയത്തെ ഐ.എൻ.സി പ്രസിഡൻറ് ആര് ?
Who was the Governor General during the time of Sepoy Mutiny?
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?
The first missionary to India sent by London Mission Society was: