App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

i. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം മുന്നോട്ടുവച്ചത്, M.N. റോയ് (1934) :

ii. ആദ്യസമ്മേളനം നടന്നത് 1946 ഡിസംബർ 9-നാണ്.

iii. ഭരണഘടന എഴുതി തയ്യാറാക്കി അംഗീകാരം ലഭിച്ചത് 1949 നവംബർ 26-നാണ്.-

iv. സഭയുടെ ആദ്യത്തെ പ്രസിഡന്റ്റ് Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

Ai, ii and iv

Bi and ii

Ci, ii and iii

Di, ii, iii and iv

Answer:

C. i, ii and iii

Read Explanation:

i. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം മുന്നോട്ടുവച്ചത്, M.N. റോയ് (1934)

ശരി

1934-ൽ, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പയനിയറായ എം.എൻ. റോയ് ആണ് ആദ്യമായി ഭരണഘടനാ നിർമ്മാണ സമിതി എന്ന ആശയം മുന്നോട്ടുവെച്ചത്.

ii. ആദ്യസമ്മേളനം നടന്നത് 1946 ഡിസംബർ 9-നാണ്.

ശരി

1946 ഡിസംബർ 9-നാണ് ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം ചേർന്നത്.

iii. ഭരണഘടന എഴുതി തയ്യാറാക്കി അംഗീകാരം ലഭിച്ചത് 1949 നവംബർ 26-നാണ്.

ശരി

ഇന്ത്യൻ ഭരണഘടനയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചതും നിയമമായി സ്വീകരിച്ചതും (Adoption Date) 1949 നവംബർ 26-നാണ്. ഈ ദിനം ദേശീയ നിയമദിനം അല്ലെങ്കിൽ ഭരണഘടനാ ദിനം ആയി ആചരിക്കുന്നു.

iv. സഭയുടെ ആദ്യത്തെ പ്രസിഡന്റ്റ് Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

തെറ്റ്

സഭയുടെ ആദ്യ സമ്മേളനത്തിലെ താത്കാലിക അദ്ധ്യക്ഷൻ (Interim President) ഡോ. സച്ചിദാനന്ദ സിൻഹ ആയിരുന്നു. 1946 ഡിസംബർ 11-ന് ഡോ. രാജേന്ദ്ര പ്രസാദ് സഭയുടെ സ്ഥിരം അദ്ധ്യക്ഷനായി (Permanent President) തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

The first sitting of Constituent Assembly of India was held on :
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് ഏത് വർഷം ?

ഭരണഘടനാ നിർമ്മാണസഭയിലെ കമ്മിറ്റികളെയും അതിന്റെ ചെയർമാനെയും കൊടുത്തതിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാമാണ് ?

  1. ഓർഡർ ഓഫ് ബിസിനസ്സ് കമ്മിറ്റി -അല്ലാടി കൃഷ്‌ണസ്വാമി അയ്യർ
  2. ദേശിയ പതാക അഡ്‌ഹോക് കമ്മിറ്റി -രാജേന്ദ്രപ്രസാദ്
  3. മൗലികാവകാശ ഉപദേശക കമ്മിറ്റി -വല്ലഭായ് പട്ടേൽ
  4. ക്രെഡൻഷ്യൽ കമ്മിറ്റി -പട്ടാഭി സീതാരാമയ്യ