Question:

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

A1905

B1915

C1904

D1900

Answer:

A. 1905

Explanation:

സ്വദേശി പ്രസ്ഥാനം

  • 1905 ഓഗസ്റ്റ് 7നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
  • ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം.
  • ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടന്നു.
  • ബ്രിട്ടീഷ് നിർമിത വസ്തുകളോടൊപ്പം ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. 

Related Questions:

1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?

ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയത് എന്നാണ് ?

ഇന്ത്യൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട സംഘടനകളും രൂപംകൊണ്ട വർഷവും . 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885 
  2. മുസ്ലിം ലീഗ് - 1905 
  3. ഗദ്ദർ പാർട്ടി - 1913  
  4. ഹോം റൂൾ ലീഗ് - 1916

ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

 

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക

 

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ