ഭൂപ്രകൃതിയും മണ്ണിന്റെ സവിശേഷതകളും ഇടനാട്ടിലെ വിളവൈവിധ്യത്തിന് കാരണമാകുന്നു. മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങളോടൊപ്പം ഇടനാട്ടിൽ വാഴകൃഷിയും റബ്ബർ കൃഷിയും വ്യാപകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്നത് കേരളത്തിലാണ്. തീരപ്രദേശത്തെ എക്കൽ മണ്ണിന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്. തെങ്ങ് സമൃദ്ധമായി വളരുന്നതിന് ഇവിടത്തെ ഉപ്പുരസമുള്ള മണ്ണ് സഹായകമാണ്. കായലുകൾ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.