Challenger App

No.1 PSC Learning App

1M+ Downloads

പാരീസ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനമായിരുന്നു വുഡ്രോ വിൽസൺ രൂപീകരിച്ച 14 ഇന തത്വങ്ങൾ.ഈ തത്വങ്ങളിൽ ഉൾപ്പെടുന്നത് ഇവയിൽ ഏതെല്ലാം ആണ്

  1. രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരം പാടില്ല
  2. രാജ്യങ്ങൾ തമ്മിൽ രഹസ്യക്കരാറുകൾ പാടില്ല
  3. എല്ലാ രാജ്യങ്ങളും നിരായുധീകരണത്തിനായി യത്നിക്കണം.
  4. കോളനികൾക്ക് അവരുടെ ഭാവിയെപ്പറ്റി തീരുമാനിക്കുന്നതിനുള്ള അധികാരം.

    A1, 3

    B2, 3, 4 എന്നിവ

    Cഎല്ലാം

    D2 മാത്രം

    Answer:

    B. 2, 3, 4 എന്നിവ

    Read Explanation:

    14 പോയിന്റുകൾ

    • ഒന്നാം ലോകമഹായുദ്ധസമയത്ത് 1918 ജനുവരി 8-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൽ അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൺ സമാധാന ചർച്ചകൾക്കുള്ള ചില തത്വങ്ങൾ അവതരിപ്പിക്കുകയുണ്ടായി
    • ഇവയാണ് 14 ഇനങ്ങൾ അഥവാ 14 പോയിന്റുകൾ എന്നറിയപ്പെടുന്നത് 
    • ഈ പോയിൻ്റുകൾ യുദ്ധം അവസാനിപ്പിക്കുവാനുള്ള സമാധാന ചർച്ചകൾക്കുള്ള അടിത്തറയായി വർത്തിച്ചു 
    • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകളെ പറ്റി ആലോചിക്കുവാൻ 1919 ജനുവരിയിൽ സഖ്യശക്തികൾ പാരിസിൽ സമ്മേളിച്ചപ്പോഴും അവയുടെ അടിസ്ഥാനം ഈ 14 തത്വങ്ങൾ തന്നെയായിരുന്നു.

    ഇവയിലെ പ്രധാനപ്പെട്ട 14 തത്വങ്ങൾ ഇനി പറയുന്നവയാണ് :

    1. രഹസ്യക്കരാറുകൾ പാടില്ല.
    2. സമുദ്രങ്ങളിൽ യുദ്ധസമയത്തും സമാധാനകാലത്തും സ്വതന്ത്രസഞ്ചാരസ്വാതന്ത്ര്യം.
    3. രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരം.
    4. എല്ലാ രാജ്യങ്ങളും നിരായുധീകരണത്തിനായി യത്നിക്കണം.
    5. കോളനികൾക്ക് അവരുടെ ഭാവിയെപ്പറ്റി തീരുമാനിക്കുന്നതിനുള്ള അധികാരം.
    6. ജർമ്മൻ സൈന്യം റഷ്യയിൽ നിന്ന് പിന്മാറണം.
    7. ബൽജിയത്തിനു സ്വാതന്ത്ര്യം.
    8. ഫ്രാൻസിന് അൽ സെയ്സ് ലോറൈൻ തിരിച്ചു കിട്ടും.
    9. ആസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള അതിരുകൾ പുനഃക്രമീകരണം.
    10. കിഴക്കൻ യൂറോപ്പിലെ ജനങ്ങൾക്ക് സ്വയം നിർണയാവകാശം.
    11. സെർബിയയ്ക്ക് സമുദ്രത്തിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യം.
    12. തുർക്കി സാമ്രാജ്യത്തിലെ ജനങ്ങൾക്ക് സ്വയംഭരണാവകാശം.
    13. പോളണ്ട് സമുദ്രാതിർത്തിയുള്ള സ്വതന്ത്രരാജ്യമാകും.
    14. സർവ്വരാഷ്ട്രസഖ്യം രൂപീകരിക്കും

    Related Questions:

    When did a Serbian nationalist assassinated Archduke Francis Ferdinand?
    ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ് ?
    Which of the following were the main members of the Triple Alliance?
    'സ്പാർട്ട്സിസ്റ്റുകളുടെ കലാപം' (Revolt of the Spartacists) നടന്ന രാജ്യമേത് ?

    ബാൽക്കൺ ലീഗ് അഥവാ ബാൽക്കൺ സഖ്യത്തിലെ രാജ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. സെർബിയ
    2. ഗ്രീസ്
    3. മോണ്ടിനിഗ്രോ
    4. ജർമ്മനി
    5. നോർവേ