App Logo

No.1 PSC Learning App

1M+ Downloads
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?

Aവർഗീകരണം

Bസാമാനീകരണം

Cആശയരൂപീകരണം

Dക്രമീകരണം

Answer:

C. ആശയരൂപീകരണം

Read Explanation:

ആശയ രൂപീകരണം

ആശയങ്ങൾ:

   സവിശേഷതകളോടുകൂടിയ വസ്തുക്കളുടെയോ, പ്രതിഭാസങ്ങളുടെയോ കൂട്ടത്തെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു.

ആശയരൂപീകരണ സവിശേഷതകൾ:

  1. മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് ആശയ രൂപീകരണം.
  2. ചുറ്റുപാടുകളുമായുള്ള ഇടപെടലാണ് ആശയ രൂപീകരണം സാധ്യമാക്കുന്നത്.
  3. ആശയ രൂപീകരണ പ്രക്രിയയിലൂടെ ആവശ്യമുള്ളതിനെ, തിരിച്ചറിയാനും വിവേചിച്ചറിയാനും സാധിക്കുന്നു.

 

Nature of Concept:

  1. ആശയങ്ങൾ സ്ഥിരമല്ല അവ മാറിക്കൊണ്ടിരിക്കുന്നു.
  2. ആശയങ്ങൾ ചിന്തയുടെ ഭാഗമാണ്
  3. ആശയ രൂപീകരണ ഘട്ടത്തിൽ ഭാഷ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
  4. ചോദക (stimulus) പ്രതികരണങ്ങൾ (response) തമ്മിലുള്ള ബന്ധങ്ങളിലാണ് ആശയങ്ങൾ രൂപീകരിക്കപ്പെടുന്നത്.
  5. പൊതുവായ കാര്യങ്ങളിൽ നിന്നും വേർതിരിച്ചു കൊണ്ട് ആശയ രൂപീകരണം നടത്തുന്നു.

 

വിവിധ തരം ആശയ രൂപീകരണം:

നേരിട്ടുള്ള അനുഭവം (Direct experience):

  • നേരിട്ടുള്ള അനുഭവങ്ങളിലൂടെയുള്ള ആശയ രൂപീകരണം.
  • നേരിട്ട് നിരീക്ഷിക്കുകയും, കാണുകയും, തൊട്ടറിയുകയും ചെയ്യുന്നു.
  • ഉദാഹരണം: പൂക്കൾ, കിളികളുടെ ശബ്ദം

 

പരോക്ഷ അനുഭവം (Indirect experience):

  • ചിത്രങ്ങളിലൂടെയും, വിവരങ്ങളിലൂടെയും, വായനയിലൂടെയും, കേൾക്കുന്നതിലൂടെയും, ആശയങ്ങൾ മനസ്സിലാക്കുന്നതാണ് പരോക്ഷ പഠനം.
  • ഉദാഹരണം: കങ്കാരു, ദിനോസർ, ആന

തെറ്റായ ആശയങ്ങൾ (Faulty Concepts):

  • മിഥ്യയിലൂടെയും, കേട്ടറിവിലൂടെയുമുള്ള ആശയ രൂപീകരണം.
  • ഇത്തരം കാര്യങ്ങൾക്ക്, ശാസ്ത്രീയമോ, വസ്തുതാപരമായ തെളിവുകൾ ഉണ്ടായിരിക്കുന്നതല്ല.
  • ഉദാഹരണം: അന്ധവിശ്വാസങ്ങൾ

 

ആശയ രൂപീകരണ പ്രക്രിയകൾ:

ധാരണ (Perception):

  • ഒരു വ്യക്തി ഒരു ആശയത്തെ തന്റേതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
  • മുൻകാല അനുഭവങ്ങളും, അറിവുകളും, പഠനങ്ങളും ഇവിടെ സ്വാധീനിക്കുന്നു.

 

അമൂർത്തീകരണം (Abstraction):

  • തന്റെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് വിലയിരുത്തലിലേക്കും, വിശകലനത്തിലേക്കും നീങ്ങുന്നു.
  • തന്റെ ആശയത്തെ മറ്റു ആശയങ്ങളുമായി താരതമ്യം ചെയ്യുന്നു.
  • അവയിലെ പൊതു സവിശേഷതകൾ ആർജിച്ചെടുക്കുന്നു.

 

സാമാന്യവൽക്കരണം (Generalization):

       ആ ആശയത്തിന്റെ എല്ലാ സവിശേഷതകളെയും കുറിച്ച് മനസ്സിലാക്കുന്നു.

 


Related Questions:

മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?
Theory of achievement motivation was given by whom
എല്ലാ കാര്യങ്ങളും അറിവില്ലാത്ത മനസ്സിൻ്റെ നിയന്ത്രണത്തിൽ സൂക്ഷിക്കുന്ന ഒരു കുട്ടി :
Who among them develop Triarchic theory of intelligence

Which of the following is not true about characteristics of self actualizers

  1. Democratic outlook
  2. High degree of spontaneity and simplicity
  3. Autonomous and accept themselves with others
  4. Higher levels of memory