ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
1964ൽ ഹരിത വിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമിനാഥന് 1987ൽ ഫുഡ് പ്രൈസ്, 1991ൽ ടൈലർ ആൻഡ് ഹോണ്ട പ്രൈസ്, 1994ൽ യു.എൻ.ഇ.പി സസകാവ അവാർഡ്, പത്മഭൂഷൺ, പത്മവിഭൂഷൺ, മാഗ്സസേ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
സ്വാമിനാഥന്റെ ശ്രമഫലമായി ഇന്ത്യയിലെ ഭക്ഷ്യധാന്യോല്പാദനം 1.2 കോടി ടണ്ണിൽനിന്നു 2.3 കോടി ടണ്ണായി ഉയർന്നു. അത്യുത്പാദനശേഷിയുള്ള ഗോതമ്പും അരിയും ഗവേഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുക്കുന്നതിൽ, സ്വാമിനാഥൻ വിജയിച്ചു.
പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു.
നിലവിൽ മനിലയിലെ അന്തർദേശീയ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലാണ്.