App Logo

No.1 PSC Learning App

1M+ Downloads
അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവ മണ്ഡലമാണ്

Aകാമ്പ്

Bഭൂവൽക്കം

Cഅസ്ത‌നോസ്ഫിയർ

Dഅഗ്നിപർവ്വതജന്യശില

Answer:

C. അസ്ത‌നോസ്ഫിയർ

Read Explanation:

അസ്തനോസ്ഫിയർ 

  • ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ 
  • മാന്റിലിന്റെ തന്നെ  ഭാഗമാണ് അസ്തനോസ്ഫിയർ 
  • 'അസ്ത‌നോ' എന്ന വാക്കിനർഥം ദുർബലം എന്നാണ്).
  • ഏകദേശം 400 കിലോ മീറ്റർ വരെയാണ് അസ്തനോസ്‌ഫിയർ വ്യാപിച്ചിട്ടുള്ളത്.
  • അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവ (മാഗ്മ) ത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ.
  • ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ (3.4 ഗ്രാം/ഘ.സെ.മീ.) അനുഭവപ്പെടുന്നത്.

Related Questions:

45 D/50 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
മിസോറി - മിസിസിപ്പി നദിയുടെ പതനസ്ഥാനം ?
' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ 'വലിയ വിഭജനം' എന്ന ആശയം പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ, ജലശാസ്ത്രം, പാരിസ്ഥിതിക സവിശേഷതകൾ ഉള്ള പ്രദേശങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ഈ വിഭജനത്തിന്റെ രൂപീകരണത്തിലും പരിണാമത്തിലും വിന്ധ്യൻ പർവതനിര ഒഴികെയുള്ള താഴെപ്പറയുന്ന ഘടകങ്ങളിൽ ഏതെല്ലാം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്?