App Logo

No.1 PSC Learning App

1M+ Downloads
“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :

Aകുമാരനാശാൻ

Bഅംശി നാരായണപിള്ള

Cഡോ. പൽപ്പു

Dവള്ളത്തോൾ

Answer:

B. അംശി നാരായണപിള്ള

Read Explanation:

  • കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.
  • സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ - വലിയ സഹന സമരമായ്" എന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ളയാണ്.
  • കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് എംജിഎസ് നാരായണൻ കേരള ചരിത്രത്തിലെ 'വർഗ്ഗീകരിക്കാത്ത വിജ്ഞാനകോശം' ആയി കണക്കാക്കുന്നത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.1847ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച രാജ്യസമാചാരം എന്ന പത്രം 1850ൽ നിർത്തലാക്കി.

2.ആദ്യത്തെ ശാസ്ത്ര മാസിക,രണ്ടാമത്തെ വർത്തമാന പത്രം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമോദയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതും ഹെർമൻ ഗുണ്ടർട്ട് തന്നെയായിരുന്നു.

മലയാളം അച്ചടിക്കാൻ ആയി സ്ഥാപിച്ച ആദ്യത്തെ പ്രസ് ?
' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?
മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?