App Logo

No.1 PSC Learning App

1M+ Downloads
സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത് :

Aതാപനില വ്യതിയാനം

Bഹീറ്റ്ബജറ്റ്

Cആഗോള താപനം

Dഹരിതഗൃഹ വാതകങ്ങൾ

Answer:

B. ഹീറ്റ്ബജറ്റ്

Read Explanation:

ഹീറ്റ്‌ബജറ്റ്

  • ഭൗമോപരിതലത്തിലേക്ക് എത്തുന്ന മുഴുവൻ ഊർജവും വിവിധ മാർഗങ്ങളിലൂടെ ശൂന്യാകാശത്തേക്ക് മടങ്ങിപ്പോകുന്നു. 

  • ഹീറ്റ്‌ബജറ്റ് എന്ന ദൈനംദിന താപസന്തുലന പ്രക്രിയയിലൂടെ ഭൗമോപരിതല താപം സന്തുലിതമായി നിലനിർത്തപ്പെടുന്നു.

  • സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത് ഹീറ്റ്ബജറ്റ്.

  • സൗരവികിരണത്തിൻ്റെ രൂപത്തിൽ ഭൂമിയിലെത്തുന്ന താപവും ഭൗമവികിരണത്തിൻ്റെ ഫലമായി നഷമാകുന്ന താപവും തുല്യമാകുമ്പോഴാണ് ഭൂമിയുടെ താപബജറ്റ് /താപസന്തുലനം (Heat Budget of the Planet Earth) സംഭവിക്കുന്നത്.

  • സൂര്യനിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന സൗരവികിരണത്തിന്റെ കുറച്ചുഭാഗം ഭൗമോപരിതലത്തിൽ എത്താതെ തന്നെ പ്രതിഫലിച്ച് തിരിച്ചുപോകുന്നു. 

  • ഇത്തരത്തിൽ പ്രതിഫലിച്ചു പോകുന്ന വികിരണത്തിന്റെ തോതിനെ വിളിക്കുന്നത് ഭൂമിയുടെ പ്രതിഫലനത്വം (Albedo of the Earth)

പ്രതിഫലനത്വം (Albedo of the Earth) 

  • സൂര്യനിൽനിന്നും അന്തരീക്ഷത്തിൻ്റെ ഉപരിതലത്തിൽ പതിക്കുന്ന സൗരവികിരണം 100 ശതമാനമാണെന്ന് സങ്കൽപിക്കുക. 

  • അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ സൗരോർജത്തിന്റെ കുറച്ചുഭാഗം പ്രതിഫലിപ്പിക്കപ്പെടുകയും, ചിതറിപ്പോവുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. 

  • ബാക്കിവരുന്ന ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലെത്തുന്നത്. ഏതാണ്ട് 35 യൂണിറ്റ് താപം ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുമ്പുതന്നെ പ്രതിഫലിച്ച് ശൂന്യാകാശത്തേക്കുതന്നെ തിരിച്ചുപോകുന്നു. 

  • ഇതിൽ 27 യൂണിറ്റ് മേഘങ്ങളുടെ മുകൾ ഭാഗത്തുനിന്നുതന്നെയും, 2 യൂണിറ്റ് മൂടൽമഞ്ഞിലും ഭൂമിയിലെ ഹിമപാളികളിൽനിന്നുമാണ് പ്രതിഫലിച്ച് തിരിച്ചുപോകുന്നത്. 

  • ഇത്തരത്തിൽ പ്രതിഫലിച്ചുപോകുന്ന വികിരണത്തിന്റെ തോതിനെയാണ് ഭൂമിയുടെ പ്രതിഫലനത്വം (Albedo of the Earth) എന്നു വിളിക്കുന്നത്.

  • ബാക്കിവരുന്ന 65 യൂണിറ്റിൽ 14 യൂണിറ്റ് താപം അന്തരീക്ഷവും 51 യൂണിറ്റ് ഭൂമിയുടെ ഉപരിതലവും ആഗിരണം ചെയ്യുന്നു. 

  • ഭൗമവികിരണത്തിലൂടെ 51 യൂണിറ്റ് താപം ഭൂമിയിൽനിന്നും തിരിച്ചയയ്ക്കുന്നു. 

  • ഇതിൽ 17 യൂണിറ്റ് ഊർജം നേരിട്ട് ശൂന്യാകാശത്തിലെത്തുമ്പോൾ ബാക്കി 34 യൂണിറ്റ് അന്തരീക്ഷം ആഗിരണം ചെയ്യുന്നു. [6 യൂണിറ്റ് അന്തരീക്ഷം നേരിട്ട് ആഗിരണം ചെയ്യുന്നു. 

  • 9 യൂണിറ്റ് സംവഹനത്തിലൂടെയും വായുവിൻ്റെ ഇളകിമറിയലിലൂടെയും (Turbulence) 19 യൂണിറ്റ് ഘനീകരണ ലീനതാപത്തിലുടെയും.

  • അന്തരീക്ഷം ആഗിരണം ചെയ്ത് 48 യൂണിറ്റ് (14 യൂണിറ്റ് താപം സൗരവികിരണത്തിലൂടെയും +34 യൂണിറ്റ് ഭൗമവികിരണത്തിലൂടെയും) ശൂന്യാകാശത്തേക്ക് തിരിച്ചയയ്ക്കുന്നു. 

  • തന്മൂലം ഭൂമിയിൽനിന്നും അന്തരീക്ഷത്തിൽനിന്നും യഥാക്രമം 17 + 48 = 65 യൂണിറ്റും സൂര്യനിൽനിന്നും സ്വീകരിക്കുന്ന 65 യൂണിറ്റും തുല്യമാവുന്നു. 

  • ഇതിനെയാണ് താപബജറ്റ് അല്ലെങ്കിൽ ഭൂമിയുടെ താപസന്തുലനം (Heat budget or Heat balance of the Earth) എന്നു പറയുന്നത്.


Related Questions:

ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?
Plants play a major role in maintaining the balance of life supporting gases in required proportion through the process of :
ഉൽക്കാ വർഷ പ്രദേശമെന്ന് അറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
താപനില എന്നാൽ :
അന്തരീക്ഷം ഇല്ലെങ്കിൽ ആകാശത്തിൻ്റെ നിറം എന്താണ് ?