App Logo

No.1 PSC Learning App

1M+ Downloads
ഒരു ദർപ്പണത്തിൻ്റെ പ്രതിപതനത്തിൻ്റെ മധ്യ ബിന്ദു ആണ് :

Aഅപ്പർച്ചർ

Bമുഖ്യ അക്ഷം

Cപോൾ

Dവക്രത ആരം

Answer:

C. പോൾ

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ദു 
  • വക്രതാആരം (R )- ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ,ആ ഗോളത്തിന്റെ ആരം അറിയപ്പെടുന്നത് 
  • വക്രതാകേന്ദ്രം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ , ആ ഗോളത്തിന്റെ കേന്ദ്രം അറിയപ്പെടുന്നത് 
  • വക്രതാകേന്ദ്രത്തിൽ നിന്നു ദർപ്പണത്തിലേക്ക് വരയ്ക്കുന്ന ഏതൊരു രേഖയും ദർപ്പണത്തിന് ലംബമായിരിക്കും 
  • മുഖ്യ അക്ഷം - വക്രതാ കേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചു കൊണ്ട് കടന്നുപോകുന്ന നേർരേഖ 
  • ഫോക്കസ് ദൂരം (f )- ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലം 
  • ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിന്റെ വക്രതാ ആരത്തിന്റെ പകുതിയായിരിക്കും 
  • f =R/2 

Related Questions:

ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?
താഴെ പറയുന്നതിൽ സെർച്ച് ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
മിഥ്യ ഫോക്കസ് ഉള്ള ദർപ്പണം ഏതാണ് ?
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :