Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവിയിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ജനിതക വസ്തുവിനെ അതിൻ്റെ _____ എന്ന് വിളിക്കുന്നു .

ADNA

BRNA

Cജീനോം

Dവെക്ടർ

Answer:

C. ജീനോം

Read Explanation:

മനുഷ്യ ജീനോം പദ്ധതി (Human Genome Project)

  • മനുഷ്യ ജീനോമിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനായി ആരംഭിച്ച പദ്ധതി
  • ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തു അറിയപ്പെടുന്നത് – ജീനോം
  • മനുഷ്യനിൽ 46 ക്രോമസോമുകളിലായി കാണ പ്പെടുന്ന ഏകദേശം മുപ്പതിനായിരം ജീനുകൾ ഉൾപ്പെട്ടതാണ് - മനുഷ്യ ജീനോം
  • ജീനുകളിൽ പ്രവർത്തനക്ഷമമല്ലാത്തവ അറിയ പ്പെടുന്നത് - ജങ്ക് ജീനുകൾ (Junk genes)
  • ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം- 1990
  • ഹ്യൂമൻ ജീനോം പദ്ധതി അവസാനിച്ച വർഷം 2003
  • HGP യുടെ ആദ്യത്തെ മേധാവി - ജയിംസ് വാട്‌സൺ
  • മനുഷ്യജീനോമിൽ ഏകദേശം 24000 സജീവ ജീനുകളുണ്ട്. 
  • മനുഷ്യർ തമ്മിൽ 0.2 ശതമാനം മാത്രമാണ് DNA യിലെ വ്യത്യാസം.
  • മനുഷ്യ ജീനോമിലെ 200 ഓളം ജീനുകൾ ബാക്ടീരയെയുടേതിന് സമാനമാണ്

Related Questions:

സൂഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ?

ഇന്‍സുലിന്‍ ഉത്പാദന ശേഷിയുള്ള ബാക്ടീരിയകളെ ജനിതകസാങ്കേതിക വിദ്യ വഴി സൃഷ്ടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.അവയെ പ്രക്രിയയുടെ യഥാ ക്രമത്തിൽ ക്രമീകരിക്കുക:

1. ബാക്ടീരിയയുടെ ഡി.എന്‍.എ വേര്‍തിരിച്ചെടുക്കുന്നു.

2. ഇന്‍സുലിന്‍ ഉല്‍പാദനത്തെ നിയന്ത്രിക്കുന്ന മനുഷ്യ ജീനിനെ മുറിച്ചെടുക്കുന്നു .

3. ഡി.എന്‍.എ ബാക്ടീരിയയുടെ കോശത്തില്‍ നിക്ഷേപിക്കുന്നു .

4. ബാക്ടീരിയ പ്രവര്‍ത്തനക്ഷമമല്ലാത്ത ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നു .

5. ബാക്ടീരിയയ്ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ നല്‍കുന്നു.

6. ഇന്‍സുലിന്‍ ഉത്പാദകജീനിനെ DNA യില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വൈറൽ രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ഏതാണ് ?
രോഗത്തിന് കാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തനക്ഷമമായ ജീനുകൾ ഉൾപ്പെടുത്തുന്ന ചികിത്സാ രീതിയാണ് ?
ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?