Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോലൈറ്റിക് കണ്ടക്ടറുകളുടെ ചാലകതയ്ക്ക് കാരണം ..... ആണ്.

Aസ്വതന്ത്ര മൊബൈൽ ഇലക്ട്രോണുകളുടെ ഒഴുക്ക്

Bഅയോണുകളുടെ ചലനം

Cഇലക്ട്രോണുകളുടെയോ അയോണുകളുടെയോ ചലനം

Dപറയാനാവില്ല

Answer:

B. അയോണുകളുടെ ചലനം

Read Explanation:

  • ഇലക്ട്രോലൈറ്റുകൾ - ജലീയലായനി രൂപത്തിലോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തിവിടുകയും രാസമാറ്റത്തിനു വിധേയമാവുകയും ചെയ്യുന്ന പദാർത്ഥങ്ങൾ 

  • ആസിഡുകൾ ,ആൽക്കലികൾ ,ലവണങ്ങൾ തുടങ്ങിയവയെല്ലാം ഉരുകിയ അവസ്ഥയിലും ജലീയ ലായനികളിലും ഇലക്ട്രോലൈറ്റുകളാണ് 

  • ഉദാ :  സോഡിയം ക്ലോറൈഡ് , കോപ്പർ സൾഫേറ്റ് , സിൽവർ നൈട്രേറ്റ് 

  • ഇലക്ട്രോലിസിസ് - വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനം 

  • ഇലക്ട്രോലൈറ്റിലെ വൈദ്യുത ചാലകതക്ക് കാരണം അയോണുകൾ ആണ് 

  • കാറ്റയോണുകൾ - നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന പോസിറ്റീവ് അയോണുകൾ 

  • ആനയോണുകൾ - പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന നെഗറ്റീവ് അയോണുകൾ 

Related Questions:

ഗാൽവാനിക് സെല്ലിൽ റിഡക്ഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
വെള്ളം ഒരു ന്യൂട്രൽ ലായിനി ആയതിനാൽ, അത് വൈദ്യുതിയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
ക്രിയാശീല ശ്രേണിയിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്ന് ഏതാണ്?
ഗാൽവാനിക് സെല്ലിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് ഏത് ദിശയിലാണ്?
ഗാൽവാനിക് സെല്ലിന്റെ EMF (Electromotive Force) എന്താണ്?