Challenger App

No.1 PSC Learning App

1M+ Downloads
അന്തർവാഹിനികളുടെ നിർമ്മാണം ഏത് നിയമവുമായി ബന്ധപ്പെട്ട് കിടക്കുന്നു?

Aആർക്കിമിഡീസ് തത്വം

Bപാസ്ക്കൽ നിയമം

Cബെർണോളീസ് നിയമം

Dന്യൂട്ടൻ നിയമം

Answer:

A. ആർക്കിമിഡീസ് തത്വം

Read Explanation:

ആർക്കിമിഡീസ് തത്വം (Archimedes Principle):

         ഒരു വസ്തു, ഒരു ദ്രാവകത്തിൽ പൂർണ്ണമായോ, ഭാഗികമായോ ചെലുത്തുന്ന ബൂയന്റ് ബലം (buoyant force), വസ്തു സ്ഥാനചലനം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമാണെന്ന്, ആർക്കിമിഡീസ് തത്വം പറയുന്നു.

പാസ്കൽസ് നിയമം (Pascals Law):

         പരിമിതമായി കംപ്രസ്സ് ചെയ്യാൻ കഴിയുന്ന ഒരു ദ്രാവകത്തിന്റെ, ഏതെങ്കിലും ഭാഗത്ത് മർദ്ദം പ്രയോഗിച്ചാൽ, ദ്രാവകത്തിലുടനീളം ആ ബലം കൈമാറ്റപ്പെടുകയും, എല്ലായിടത്തും ഒരേപോലെ അനുഭവപ്പെടുകയും ചെയ്യുന്നതിനെയാണ് പാസ്കൽസ് നിയമം എന്ന് പറയുന്നത്.   

ബെർണോളീസ് നിയമം (Bernoulis Law):

         ഒരു ദ്രാവകത്തിന്റെ സമ്മർദ്ദം കുറയ്ക്കുകയോ, ആ ദ്രാവകത്തിന്റെ സ്ഥിതികോർജ്ജം കുറയുകയോ ചെയ്താൽ, ആ ദ്രാവകത്തിന്റെ വേഗതയിൽ വർദ്ധനവ് അനുഭവപ്പെടുന്നു. ഈ തത്വത്തെയാണ് ബെർണോളീസ് നിയമം എന്ന് പറയുന്നു.    

ന്യൂട്ടന്റെ ചലന നിയമങ്ങൾ (Newtons Laws of Motion):

           ഒരു വസ്തുവിന്റെ ചലനവും, അതിൽ പ്രവർത്തിക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന, നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ.


Related Questions:

ഒരു ബ്ലാക്ക് ബോഡിയുടെ താപനില കൂടുമ്പോൾ അതിന്റെ തരംഗദൈർഘ്യത്തിലേക്ക് മാറുന്നു എന്ന് കാണിക്കുന്ന നിയമം .
വജ്രത്തിന്റെ തിളക്കത്തിനു കാരണം :
The most effective method for transacting the content Nuclear reactions is :
10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു , എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും ?

സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ സവിശേഷത അല്ലാത്തത് ഏവ ?

  1. വസ്തുവിൻറെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും
  2. പ്രതിബിംബത്തിൻറെ വലുപ്പം വസ്തുവിൻ്റേതിനേക്കാൾ ചെറുതായിരിക്കും
  3. പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും
  4. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്