App Logo

No.1 PSC Learning App

1M+ Downloads

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

A1 മാത്രം

B1, 2 എന്നിവ

C1, 3 എന്നിവ

D2 മാത്രം

Answer:

C. 1, 3 എന്നിവ

Read Explanation:

റാബി വിളകൾ 

  • ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റാബി വിളകൾ എന്നുപറയുന്നു.
  • സാധാരണയായി നവംബർ മധ്യത്തിൽ ശൈത്യകാല ആരംഭത്തിലാണ് ഇവയുടെ വിളയിറക്കൽ കാലം.
  • മാർച്ച് മാസത്തിൽ വേനലിൻ്റെ ആരംഭത്തോടെ ഇവയുടെ വിളവെടുപ്പുകാലം വരുന്നു.
  • ഗോതമ്പ് ,പുകയില, കടല ,പയർ വർഗങ്ങൾ എന്നിവ ഉദാഹരണം.

ഖാരീഫ്‌ വിളകൾ

  • മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖാരീഫ്‌ വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്.
  • തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ(ജൂൺ) ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ(നവംബർ ആദ്യവാരം) വിളവെടുക്കുകയും ചെയ്യുന്നു.
  • നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.

സായിദ്‌ വിളകൾ 

  • വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുമ്പ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സായിദ്‌ വിളകൾ എന്നുപറയുന്നത്
  • മാർച്ച് മാസത്തോടെ സെയ്ദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
  • മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്ദ് വിളകൾ കൃഷിചെയ്യുന്നത്.
  • പഴങ്ങളും പച്ചക്കറികളും സായിദ്‌ വിളകൾക്ക് ഉദാഹരണങ്ങളാണ്.

 


Related Questions:

പാലിൽ കാണപ്പെടുന്ന അമിനോ അസിഡുകളുടെ എണ്ണം എത്രയാണ് ?
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?
Sindri is famous for :
സുവർണ വിപ്ലവം എന്നറിയപ്പെടുന്നത് ഏത് ഉൽപാദനത്തെയാണ് ?
ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?