Explanation:
- അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ.
- രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം.
- ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യം സോളിസിറ്റർ ജനറലിനുണ്ട്.
- സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .
- ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്.
- സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സോളിസിറ്റർ ജനറൽ.