Question:

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

Aരഞ്ജിത്ത് കുമാർ

Bമോഹൻ പരശരൺ

Cതുഷാർ മേത്ത

Dഗോപാൽ സുബ്രഹ്മണ്യം

Answer:

C. തുഷാർ മേത്ത

Explanation:

  • അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ.
  • രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം.
  • ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യം സോളിസിറ്റർ ജനറലിനുണ്ട്.
  • സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .
  • ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്.
  • സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സോളിസിറ്റർ ജനറൽ.

Related Questions:

2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?

ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?