App Logo

No.1 PSC Learning App

1M+ Downloads
താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് :

Aഭാഷാ വികസനം

Bസാമൂഹിക വികസനം

Cവൈജ്ഞാനിക വികസനം

Dനൈതിക വികസനം

Answer:

B. സാമൂഹിക വികസനം

Read Explanation:

  • സാമൂഹിക വികസനം :-
    • താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയ
  • ഭാഷാ വികസനം :-  
    • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
    • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.
  • വൈജ്ഞാനിക വികസനം :-
    • വൈജ്ഞാനിക വികാസമെന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.
  • നൈതിക വികസനം / സന്മാർഗിക വികസനം :-
    • വ്യക്തിയുടെ സന്മാർഗ്ഗിക ബോധവും, സാമൂഹിക ബോധവും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. നല്ല സന്മാർഗിക ശീലം പുലർത്തുന്ന വ്യക്തിയാണ്, സാധാരണ ഗതിയിലുള്ള സാമൂഹിക ബന്ധത്തിൽ ഏർപ്പെടുന്നത്.

Related Questions:

ബ്രൂണറുടെ സിദ്ധാന്ത പ്രകാരം ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് വൈജ്ഞാനിക വികാസത്തിൻ്റെ ഏത് ഘട്ടത്തിലാണ് ?
ജനറൽ ഏറ്റ്മെന്റ്' എന്ന ഒരു വികാരം മാത്രമാണ് എമി എന്ന കുട്ടി പ്രകടിപ്പിക്കുന്നത്. കാതറിൻ ബ്രിഡ്ജ് അഭിപ്രായത്തിൽ ഈ കുട്ടി ഏത് പ്രായത്തിൽ ഉൾപ്പെടുന്നു ?
താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തീർച്ചയായും ഒരു പാരമ്പര്യ ഘടകം ആകുന്നതെന്ത് ?
A Student writes a well organized theme. This belongs to: