App Logo

No.1 PSC Learning App

1M+ Downloads
താഴേയ്ക്ക് ചരിഞ്ഞ നേർരേഖ ചോദന വക്രത്തിന്റെ മധ്യബിന്ദുവിലെ ഇലാസ്തികത

Aപൂജ്യം

Bഒന്ന്

Cരണ്ട്

Dമൂന്ന്

Answer:

B. ഒന്ന്

Read Explanation:

ചോദനം

  • ഒരു ഉപഭോക്താവ്, കൈവശ വരുമാനം, വസ്തുവിന്റെ വില, താല്പര്യം,മുൻഗണന, മറ്റു വസ്തുക്കളുടെ വില എന്നിവയെ അടിസ്ഥാനപ്പെടുത്തി വാങ്ങാൻ
    ആഗ്രഹിക്കുന്ന വസ്തുവിന്റെ അളവിനെ ആണ് അതിന്റെ ചോദനം എന്ന് പറയുന്നത്.

ചോദന നിയമം:

  • മറ്റു ഘടകങ്ങൾ സ്ഥിരമായി നിൽക്കുമ്പോൾ ഒരു വസ്തുവിന്റെ ചോദനവും വിലയും തമ്മിലുള്ള വിപരീത ബന്ധത്തെയാണ് ചോദന നിയമം എന്ന് പറയുന്നത്.
  • മറ്റൊരർത്ഥത്തിൽ ഒരു വസ്തുവിന്റെ വില വർധിക്കുമ്പോൾ അതിന്റെ ചോദനം കുറയുകയും വില കുറയുമ്പോൾ ചോദനം വർദ്ധിക്കുകയും ചെയ്യും

  • ചിത്രത്തിൽ കാണിച്ചതുപോലെ 'a ' ആണ് ലംബീന ആന്തരഖണ്ഡം
  • 'b' ചോദന വക്രത്തിന്റെ ചരിവാണ്.
  • വില പൂജ്യം ആവുമ്പോൾ ചോദനം '4' ആണ്.
  • വില നിലവാരം a ആവുമ്പോൾ ചോദനം പൂജ്യം ആണ്.
  • വിലയിലുള്ള മാറ്റത്തിനനുസരിച്ച് ചോദനത്തിൽ വരുന്ന മാറ്റത്തിന്റെ നിരക്കിനെ കണക്കാക്കുന്നതാണ് ചോദന വക്രത്തിന്റെ ചരിവ്

ചോദനത്തിന്റെ ഇലാസ്തികത

  • വില വ്യത്യാസത്തിനനുസരിച്ച് ചോദനത്തിന്റെ മാറ്റത്തിലുണ്ടാകുന്ന പ്രതികരണത്തിന്റെ അളവാണ് ചോദനത്തിന്റെ ഇലാസ്തികത
  • അതിനെ ഇപ്രകാരം നിർവചിക്കാം.
  • ഒരു വസ്തുവിന്റെ വിലയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ശതമാനവും അതിനനുസൃതമായി ചോദനത്തിന്റെ മാറ്റത്തിലുണ്ടാകുന്ന ശതമാനവും തമ്മിലുള്ള അനുപാതമാണ് ചോദന ഇലാസ്തിക

താഴോട്ട് ചരിഞ്ഞ നേർരേഖ ഡിമാൻഡ് കർവ് 

  • താഴോട്ട് ചരിഞ്ഞ നേർരേഖ ഡിമാൻഡ് കർവ്  വിലയും ഡിമാൻഡും തമ്മിലുള്ള നെഗറ്റീവ് ബന്ധത്തെ സൂചിപ്പിക്കുന്നു
  • അതായത് ഉപഭോക്താക്കൾ ഒരു സാധനമോ സേവനമോ അതിന്റെ വില കുറയുമ്പോൾ,കൂടുതൽ വാങ്ങാൻ പ്രവണത കാണിക്കുന്നു എന്ന അടിസ്ഥാന സാമ്പത്തിക തത്വത്തെ പ്രതിഫലിപ്പിക്കുന്നു.
  • താഴേയ്‌ക്ക് ചരിവുള്ള നേർരേഖ ചോദന  കർവിന്റെ മധ്യബിന്ദുവിലെ, ഇലാസ്തികത "ഒന്ന്" ആയിരിക്കും 
  • അതായത്,ഒരു ഉത്പന്നത്തിന്റെ വില 1% വർദ്ധിച്ചാൽ, ജനങ്ങൾ അത് ആവശ്യപ്പെടുന്ന അളവ് 1% കുറയും.
  • അതുപോലെ, വില 1% കുറയുകയാണെങ്കിൽ, ആവശ്യപ്പെടുന്ന അളവ് 1% വർദ്ധിക്കും.

Related Questions:

ശരാശരി വേരിയബിൾ ചെലവുകൾ എങ്ങനെ നിർവചിക്കാം?
ഇനിപ്പറയുന്നവയിൽ ഏതാണ് ഹ്രസ്വകാല ഉൽപ്പാദന പ്രവർത്തനം വിശദീകരിക്കുന്നത്?
കുത്തക, കുത്തക മത്സരത്തിൽ:
ഉല്പാദന ഘടകങ്ങളുടെ ഡിമാൻറ് ഏതാണ് ?
വേരിയബിൾ അനുപാത നിയമം ഉല്പാദനത്തിന്റെ മൂന്ന് ഘട്ടങ്ങളെ വിശദീകരിക്കുന്നു. ഉത്പാദനത്തിന്റെ ആദ്യ ഘട്ടത്തിൽ: