App Logo

No.1 PSC Learning App

1M+ Downloads
NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം:

Aഫ്രീ പാസ് (FREE PASS)

Bഫാസ്റ്റ് ടാഗ് (FASTag)

Cജി.പി.എസ്. (GPS)

Dവെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (VLTS)

Answer:

B. ഫാസ്റ്റ് ടാഗ് (FASTag)

Read Explanation:

FASTag:

  • ഫാസ്റ്റാഗ് എന്നത് ഒരു ഇലക്ട്രോണിക് ടോൾ കളക്ഷൻ രീതിയാണ്.
  • ഇത് വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കുന്നു.
  • 2017 December 1 ന് ശേഷം വിൽക്കുന്ന M, N വിഭാഗത്തിൽപെട്ട വാഹനങ്ങൾക്കും, FASTag നിർബന്ധമായും വേണമെന്ന് CMVR 1989 ലെ, റൂൾ : 138 A വകുപ്പ് നിഷ്കർഷിക്കുന്നു.

ഫാസ്റ്റാഗിന്റെ പ്രവർത്തനം:

  • ഫാസ്റ്റാഗിൽ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസി  ഐഡന്റിഫിക്കേഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. 
  • ഇത് വഴി വാഹനം ചലനത്തിലായിരിക്കുമ്പോൾ തന്നെ, ടോൾ ശേഖരിക്കാൻ കഴിയുന്നു.
  • ടോൾഗേറ്റ് കടക്കുമ്പോൾ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫാസ്റ്റാഗിൽ ലിങ്ക് ചെയ്തിരിക്കുന്ന Prepaid, അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ടോൾ നേരിട്ട് തന്നെ ഈടാക്കുന്നു.
  • വാഹനത്തെ ടോൾ ഗേറ്റിൽ നിർത്തേണ്ട ആവശ്യമില്ലാത്തിനാൽ, ഇതിലൂടെ സമയം ലാഭിക്കാൻ കഴിയുന്നു.

Related Questions:

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?
ജ്വലന സ്രോതസ്സുകളിൽ നിന്ന് കത്തുന്ന അവശിഷ്ടങ്ങൾ പുറംതള്ളുന്നത് തടയുന്ന ഏതൊരു ഉപകരണത്തെയും സ്പാര്ക് അറസ്റ്റർ എന്ന് പറയുന്നു .ജ്വലന സ്രോതസ്സുകളിൽ ഉൾപ്പെടുന്നത്?
ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :
CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ?
മോഡൽ ഷോക്ക് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം :