Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ തെക്കുദിശ ചൂണ്ടുന്ന അഗ്രം

Aഉത്തരധ്രുവം

Bദക്ഷിണധ്രുവം

Cതമ്മിൽ മാറ്റം

Dമാറാനാവില്ല

Answer:

B. ദക്ഷിണധ്രുവം

Read Explanation:

കാന്തികധ്രുവങ്ങൾ (Magnetic Poles)

  • സാധാരണയായി കാന്തത്തിന്റെ ആകർഷണബലം കൂടുതൽ കാണപ്പെടുന്നത് അഗ്രങ്ങളിൽ (അറ്റങ്ങളിൽ) ആണ്.

  • ഈ ശക്തിയുള്ള അറ്റങ്ങളെയാണ് കാന്തിക ധ്രുവങ്ങൾ എന്നു വിളിക്കുന്നത്.

  • എല്ലാ കാന്തത്തിനും രണ്ട് ധ്രുവങ്ങളുണ്ട്

    • ഉത്തരധ്രുവം (North Pole – N)

    • ദക്ഷിണധ്രുവം (South Pole – S)

  • ഒരേ ധ്രുവങ്ങൾ തമ്മിൽ → വികർഷണം (Repulsion) ഉണ്ടാകും.

  • വ്യത്യസ്ത ധ്രുവങ്ങൾ തമ്മിൽ → ആകർഷണം (Attraction) ഉണ്ടാകും.

  • ബാർ മാഗ്നറ്റ് പോലുള്ള കാന്തം സ്വതന്ത്രമായി തൂക്കിയാൽ എപ്പോഴും ഉത്തര–ദക്ഷിണ ദിശയിലാണ് നിൽക്കുക.

  • ഭൂമിയുടെ വടക്കുദിശ ചൂണ്ടുന്ന അഗ്രം → ഉത്തരധ്രുവം (N)

  • ഭൂമിയുടെ തെക്കുദിശ ചൂണ്ടുന്ന അഗ്രം → ദക്ഷിണധ്രുവം (S)

  • ഭൂമിയുടെ വടക്കുദിശയിലേക്ക് നില്ക്കുന്ന അഗ്രത്തെ കാന്തിന്റെ ഉത്തരധ്രുവം (North Pole) എന്നും ഭൂമിയുടെ തെക്കുദിശയിലേക്ക് നില്ക്കുന്ന അഗ്രത്തെ കാന്തിന്റെ ദക്ഷിണധ്രുവം (South Pole) എന്നും പറയുന്നു.

  • അവരെ N, S എന്നീ അക്ഷരങ്ങൾകൊണ്ട് സൂചിപ്പിക്കുന്നു.

  • ബാർകാന്തത്തിൽ ഉത്തരധ്രുവം സൂചിപ്പിക്കാൻ ഒരു ചെറിയ അടയാളം ഇടാറുണ്ട്.

  • സാധാരണയായി ഒരു ചെറിയ വെളുത്ത സ്പോട്ടാണ് ഉത്തരധ്രുവത്തിന് അടയാളമായി കൊടുക്കുന്നത്.


Related Questions:

സമാന കാന്തികധ്രുവങ്ങൾ തമ്മിൽ എന്ത് സംഭവിക്കും?
ഒരു കാന്തത്തിൻ്റെ രണ്ട് തരം ധ്രുവങ്ങൾ എന്തൊക്കെയാണ്?
കാന്തത്തിന്റെ ആകർഷണബലം ഏറ്റവും കൂടുതലായിട്ടുള്ള ഭാഗം ഏതാണ്?
വടക്കുനോക്കിയന്ത്രത്തിലെ സൂചിയുടെ ഒരു അറ്റം എവിടെയാണ് പോയി നിൽക്കുന്നത്?
ബാർ മാഗ്നറ്റിലെ ഉത്തരധ്രുവത്തെ അടയാളപ്പെടുത്താൻ സാധാരണ ഉപയോഗിക്കുന്നത് എന്താണ്?