App Logo

No.1 PSC Learning App

1M+ Downloads
പുംബീജത്തിന് ചലനത്തിന് ആവശ്യമുള്ള ഊർജം നൽകുന്നത് :

Aപോളാർ നുക്ലീയസ്

Bഎൻഡോസ്പേം

Cമൈറ്റോകോൺഡ്രിയ

Dഇതൊന്നുമല്ല

Answer:

C. മൈറ്റോകോൺഡ്രിയ

Read Explanation:

പുംബീജം

  • പുംബീജങ്ങൾ (Sperms) ചലനശേഷിയുള്ളവയാണ്.
  • സൂക്ഷ്‌മകോശങ്ങളാണെങ്കിലും അവയ്ക്ക് ശിരസ്സ്, ഉടൽ, വാൽ എന്നിങ്ങനെ തരംതിരിക്കാവുന്നഭാഗങ്ങ ളുണ്ട്.
  • വാലുപയോഗിച്ചാണ് ഇവ ചലിക്കുന്നത്.
  • ഇതിനാവശ്യമായ ഊർജം നൽകുന്നത് ഉടൽ ഭാഗത്തെ മൈറ്റോകോൺഡ്രിയകളാണ്.
  • പിതൃക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് ശിരസ്സിൽ കാണപ്പെടുന്നു

  • ഉദരാശയത്തിനു പുറത്ത് വൃഷണസഞ്ചികളിലായി കാണപ്പെടുന്ന ഒരു ജോഡി വൃഷണങ്ങളിലാണ് പുംബീജങ്ങൾ രൂപപ്പെടുന്നത്.
  • പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ (Testosterone) ഉൽപ്പാദിപ്പിക്കുന്നതും വൃഷണങ്ങളാണ്.
  • പുംബീജങ്ങളുടെ ഉൽപ്പാദനത്തിന് ശരീരതാപനിലയേക്കാൾ കുറഞ്ഞ താപനില (35-36 ഡിഗ്രി സെൽഷ്യസ്) സഹായകമാണ്.
  • ഈ താപനില നില നിർത്താൻ സഹായിക്കുന്നത് വൃഷണസഞ്ചികളാണ്.
  • പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൾപ്പെടെയുള്ള ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന സ്രവത്തോടൊപ്പം പുംബീജകോശങ്ങൾ ലിംഗത്തിലെത്തുകയും പുറത്തേക്കു സ്രവിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് ശുക്ലവിസർജനം,

Related Questions:

അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നത്?
പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നത് ?
അമ്മയുടെയും കുഞ്ഞിന്റെയും രക്തം കൂടിക്കലരാതേയുള്ള പദാർത്ഥവിനിമയത്തിനു സഹായിക്കുന്ന ഗർഭാശയ ഭാഗം ഏതാണ് ?
ബീജങ്ങളുടെ പോഷണത്തിനും ചലനത്തിനും ആവശ്യമായ ഘടകങ്ങൾ അടങ്ങിയ ദ്രവം ഉൽപ്പാദിപ്പിക്കുന്നത് ?
ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?