Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് 1789 ജൂൺ 20-ന് നടന്ന സംഭവം :

Aബാസ്റ്റൈൽ ജയിലിന്റെ തകർച്ച

Bമനുഷ്യാവകാശ പ്രഖ്യാപനം

Cടെന്നീസ് കോർട്ട് പ്രതിജ്ഞ

Dചർച്ചിന്റെ കീഴിലുള്ള ഭൂമി കണ്ടുകെട്ടൽ

Answer:

C. ടെന്നീസ് കോർട്ട് പ്രതിജ്ഞ

Read Explanation:

ഫ്രഞ്ച് വിപ്ലവം 

  • രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം,സാഹോദര്യം,സ്വാതന്ത്ര്യം  തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)     രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌  ഫ്രഞ്ച് വിപ്ലവം .   

  • ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്.       

  • 1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു.     

  • 1789 ജൂലൈ 14 :

    • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality and Fraternity) എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബുർബൻ രാജവാഴ്ചയുടെ പ്രതീകമാ യിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.

    • ഇതിനെ ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കുന്നു.

  • 1789 ആഗസ്റ്റ് 12 :

    • ദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി

  • 1789 ഒക്ടോബർ:

    • പാരിസ് നഗരത്തിലെ ആയിരക്കണക്കിനു സ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തി.

  • 1792 സെപ്‌തംബർ:

    • പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു


Related Questions:

Which are the Countries took part the Water Loo war?
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" ആരുടെ അഭിപ്രായമാണിത് ?
Who said "I am the Revolution" ?

നെപ്പോളിയൻ അധികാരത്തിലേക്ക് വന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറി' എന്നറിയപ്പെടുന്ന ഭരണ വ്യവസ്ഥയെ നെപ്പോളിയൻ അട്ടിമറിച്ചു
  2. 1789 നവംബർ 9-നാണ് നെപ്പോളിയൻ അധികാരം പിടിച്ചെടുത്തത്
  3. 1804 ൽ  ജനപിന്തുണയോടെ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം  അവരോധിക്കപ്പെട്ടു
    താഴെ പറയുന്നതിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത് ?