Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ് ?

Aഋഗ്വേദം

Bസാമവേദം

Cഅഥർവവേദം

Dയജുർവേദം

Answer:

A. ഋഗ്വേദം

Read Explanation:

ഋഗ്വോദം

  • ആദിവേദമാണ് ഋഗ്വേദം.

  • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

  • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

  • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

  • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

  • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

  • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

  • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

  • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

  • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

  • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

  • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

  • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


Related Questions:

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആര്യൻമാർ ഇന്ത്യയിൽത്തന്നെ ജനിച്ചുവളർന്നവരാണെന്നാണ് എ.സി. ദാസ് മുതലായവരുടെ സിദ്ധാന്തം
  2. ഹംഗറി, ജർമ്മനി, ഉത്തര ഫ്രാൻസ്‌ മുതൽ യുറാൽ പർവതങ്ങൾവരെ നീണ്ടുകിടക്കുന്ന യൂറോപ്പിലെ സമതലം കരിങ്കടലിനു വടക്കുള്ള പ്രദേശം എന്നിങ്ങനെ പല ഭൂവിഭാഗങ്ങളും ആര്യന്മാരുടെ ജന്മദേശമായി കല്‌പിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 
  3. ഇപ്പോൾ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ആര്യന്മാർ മദ്ധ്യേഷ്യയിൽ ജനിച്ചു വളർന്നുവെന്നും അവർ അവിടെനിന്നു പുറപ്പെട്ട് ബാക്ട്രിയ, ഇറാൻ എന്നീ പ്രദേശങ്ങൾ കടന്ന് ഇന്ത്യയിൽ കുടിയേറിപ്പാർത്തുവെന്നുമാണ്.  പ്രശസ്ത ജർമ്മൻ പണ്ഡിതനായ മാക്‌സ് മുള്ളറാണ് പ്രധാനമായും ഈ സിദ്ധാന്തം പ്രചരിപ്പിച്ചത്.
  4. ബി.സി. 1500-മാണ്ടിന് കുറച്ചു മുമ്പായി തുടങ്ങിയ ഈ പ്രക്രിയ ബി.സി. 600-ാമാണ്ടോടു കൂടി ഉത്തരേന്ത്യ മുഴുവൻ ആര്യസംസ്‌കാരത്തിന്റെ സ്വാധീനവലയത്തിലായതോടുകൂടി അവസാനിച്ചു. 
    പഞ്ചാബിൽ താമസമാക്കിയ ആര്യന്മാർ അറിയപ്പെട്ടിരുന്നത് :
    വാൽമീകിയുടെ ആദ്യനാമം :
    The groups of Aryans who reared cattle were known as :
    ഉപനിഷത്തുകളുടെ എണ്ണം ?