App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടി :

Aശ്രീരഗപട്ടണം ഉടമ്പടി

Bവേണാട് ഉടമ്പടി

Cമദ്രാസ് ഉടമ്പടി

Dമലബാർ ഉടമ്പടി

Answer:

B. വേണാട് ഉടമ്പടി

Read Explanation:

വേണാട് ഉടമ്പടി:

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടിയാണ് വേണാട് ഉടമ്പടി.
  • മാർത്താണ്ഡ വർമ്മയും അലക്സാണ്ടർ ഓമും തമ്മിൽ വേണാട് ഉടമ്പടി ഒപ്പു വെച്ചത് : 1723 ലാണ്
  • വേണാട് ഉടമ്പടി നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പു വച്ച ഭരണാധികാരി : മാർത്താണ്ഡ വർമ്മ
  • ഈയൊരു ഉടമ്പടി പ്രകാരം തിരുവതാംകൂറിലെ കുളച്ചലിൽ ഒരു കോട്ട നിർമിക്കാനുള്ള അനുമതി ബ്രിട്ടീഷുകാർക്ക് ലഭിച്ചു.
  • ഇതുകൂടാതെ പിള്ളമാരെ അമർച്ചചെയ്യാൻ ബ്രിട്ടീഷുകാർ തിരുവിതാംകൂറിനെ സഹായിക്കാനും ധാരണയായി.
  • കലാപത്തിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരുടെ വിധവയായ ഭാര്യമാർക്കും കുട്ടികൾക്കും ആറ്റിങ്ങൽ ഭരണകൂടം സംരക്ഷണം നൽകി കൊള്ളാമെന്നും ധാരണയായി.
  • ഈയൊരു ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് കലാപത്തിൽ ഉണ്ടായ നഷ്ടം മുഴുവൻ റാണി പരിഹരിക്കാമെന്ന് ഉറപ്പു നൽകി.
  • കുരുമുളക് പോലുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കുത്തക അവകാശം ബ്രിട്ടീഷുകാർക്ക് നൽകി.
  • ഇഷ്ടമുള്ള സ്ഥലത്തെല്ലാം വ്യവസായ ശാലകൾ നിർമ്മിക്കാനുള്ള അനുമതിയും കൊടുത്തു

Related Questions:

ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്നറിയപ്പെടുന്നതാര് ?
സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട ഏതാണ് ?
കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്‌തിരുന്നത്‌ എവിടെ ?

കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപപെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ
  2. കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയാണ് സെൻ്റ് ആഞ്ചലോസ് കോട്ട
  3. 1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി പോർച്ചുഗീസുകാരെ ദയനീയമായി പരാജയപ്പെടുത്തി
    മലയാള ഭാഷയിലെ ആദ്യ നിഘണ്ടു ആരുടെ സംഭാവനയായിരുന്നു ?