Question:

ഇന്ത്യക്ക് വാർത്താവിനിമയ, ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി?

Aമൂന്നാം പഞ്ചവത്സര പദ്ധതി

Bനാലാം പഞ്ചവത്സര പദ്ധതി

Cഏഴാം പഞ്ചവത്സര പദ്ധതി

Dരണ്ടാം പഞ്ചവത്സര പദ്ധതി

Answer:

C. ഏഴാം പഞ്ചവത്സര പദ്ധതി

Explanation:

  • രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന കോൺഗ്രെസ്സ് സർക്കാരാണ് ഏഴാം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാകിയത്.
  • ശാസ്ത്രസാങ്കേതികവിദ്യയ്ക്കും, ഗതാഗത വികസനത്തിനും ഊന്നൽ നൽകിയ പദ്ധതിയായിരിന്നു ഏഴാം പദ്ധതി.
  • ഇന്ത്യയുടെ വാർത്താവിനിമയ മേഖലയിലെ നാഴികക്കല്ലായിരുന്ന VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) ആരംഭിച്ചത് 1986ൽ ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലായിരുന്നു.
  • MTNL (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) നിലവിൽ വന്നതും 1986 ലായിരുന്നു.
  • ഗതാഗത മേഖലയിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാതയായ NW 1 നിലവിൽ വന്നതും 1986ലാണ്.

Related Questions:

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും. 

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?

ആസൂത്രണ കമ്മീഷൻ്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു ?

എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?