Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വം ആർജിക്കാനുള്ള മാർഗങ്ങൾ താഴെപ്പറയുന്നു. ഇവയിൽ ശരിയായ പ്രസ്‌താവന ഏത് ?

  1. ജന്മസിദ്ധമായ പൗരത്വം
  2. പിന്തുടർ വഴിയുള്ള പൗരത്വം
  3. രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം
  4. പ്രദേശ സംയോജനം മൂലം ലഭിക്കുന്ന പൗരത്വം

    A1 മാത്രം ശരി

    B4 മാത്രം ശരി

    Cഎല്ലാം ശരി

    D3 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ

    • 1955ലെ ഇന്ത്യൻ പൗരത്വ നിയമം (Citizenship Act, 1955) ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു

    • ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് : 

    1. ജന്മസിദ്ധമായ പൗരത്വം (By Birth)

    2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)

    3. രജിസ്ട്രേഷൻ മുഖാന്തിരം (By Registration)

    4. ചിര കാലവാസം മുഖേന (By Naturalization)

    5. പ്രാദേശിക സംയോജനം മൂലം (By Incorporation of Territories)

    1. ജന്മസിദ്ധമായ പൗരത്വം (By Birth): 1950 ജനുവരി 26-ന് ശേഷമോ അതിന് ശേഷമുള്ള തീയതികളിലോ ഇന്ത്യയിൽ ജനിച്ച വ്യക്തികൾക്ക്. (കാലാകാലങ്ങളിൽ ഭേദഗതികൾ വന്നിട്ടുണ്ട്).

    2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent): 1950 ജനുവരി 26-ന് ശേഷമോ അതിന് ശേഷമുള്ള തീയതികളിലോ വിദേശത്ത് ജനിച്ച വ്യക്തിക്ക്, അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ.

    3. രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം (By Registration): ചില പ്രത്യേക നിബന്ധനകൾക്ക് വിധേയമായി, ഇന്ത്യൻ പൗരന്മാർ അല്ലാത്ത ചില വിഭാഗക്കാർക്ക് (ഉദാഹരണത്തിന് ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ചവർ, ഇന്ത്യൻ വംശജർ) അപേക്ഷയിലൂടെ നേടാം.

    4. സ്വാഭാവികമായി/ദേശസാൽക്കരണം വഴിയുള്ള പൗരത്വം (By Naturalization): ചില നിബന്ധനകൾ പാലിച്ചുകൊണ്ട് (ഉദാഹരണത്തിന്, നിശ്ചിത കാലയളവിലെ താമസം, നല്ല സ്വഭാവം, ഭരണഘടനാ എട്ടാം ഷെഡ്യൂളിലെ ഒരു ഭാഷയിലുള്ള പരിജ്ഞാനം) ഒരു വിദേശിക്ക് കേന്ദ്രസർക്കാരിന്റെ അപേക്ഷയിലൂടെ നേടാം.

    5. പ്രദേശ സംയോജനം മൂലം ലഭിക്കുന്ന പൗരത്വം (By Incorporation of Territory): ഇന്ത്യ ഒരു പുതിയ പ്രദേശം കൂട്ടിച്ചേർക്കുമ്പോൾ, ആ പ്രദേശത്തെ ആളുകൾക്ക് കേന്ദ്രസർക്കാർ ഉത്തരവിലൂടെ പൗരത്വം നൽകുന്നു. (ഉദാഹരണത്തിന്, ഗോവ, പുതുച്ചേരി എന്നിവ ഇന്ത്യയുടെ ഭാഗമായപ്പോൾ).


    Related Questions:

    1955-ലെ ഇന്ത്യൻ പൗരത്വം നിയമമനുസരിച്ച് ഒരു ഇന്ത്യൻ പൗരൻ്റെ ഇന്ത്യക്കാരി അല്ലാത്ത ഭാര്യക്ക് ഇന്ത്യയിൽ പൗരത്യം ലഭിക്കാനുള്ള രീതിയുടെ പേര് എന്താണ്?

    ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോട് കൂട്ടിചേർക്കുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ സ്വഭാവികമായി ഇന്ത്യൻ പൗരൻമാരാകും.
    2. ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ ആ കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
    3. ഭരണഘടനയുടെ ഭാഗം III-ൽ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
    4. ഇന്ത്യൻ പാർലമെന്റ്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്.
      Assertion (A) : Though the people of this country differed in a number of ways, they all were proud to regard themselves as participants in a common heritage and composite culture. Reason (R) : The foundation of composite culture of India is the Sanskrit language and culture which is the great biding force in India. Select the correct answer code.
      Identify the subject matter of the secondary chapter of the indian constitution.
      ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?