App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ "ഒരു മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും,മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു'. ഏതാണ് പദ്ധതി ?

Aആശ്വാസകിരണം പദ്ധതി

Bമംഗല്യ

Cസ്നേഹസ്പർശം

Dവയോ മിത്രം

Answer:

A. ആശ്വാസകിരണം പദ്ധതി

Read Explanation:

ആശ്വാസകിരണം പദ്ധതി

  • കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
  • നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്.

ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ

  • ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍
  • ശാരീരിക വൈകല്യമുളളവര്‍.
  • പ്രായധിക്യം മൂലം കിടപ്പിലായവര്‍
  • 100 ശതമാനം അന്ധത ബാധിച്ചവര്‍
  • തീവ്രമാനസിക രോഗമുള്ളവര്‍
  • ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍
  • എൻഡോസൾഫാൻ ബാധിച്ചുപൂർണമായും ദുർബലപ്പെടുത്തിയിട്ടുള്ളവർ

Related Questions:

അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളിന്റെ പേരെന്താണ് ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?
കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?
കണ്ടൽ വനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?