App Logo

No.1 PSC Learning App

1M+ Downloads
രണ്ടു വസ്തുക്കൾ തമ്മിലുള്ള ചലനത്തെ എതിർക്കുന്നതും, പ്രതലത്തിന് സമാന്തരവുമായ ബലം :

Aപ്രതല ബലം

Bവിസ്കസ് ബലം

Cഘർഷണ ബലം

Dകൊഹിഷൻ ബലം

Answer:

C. ഘർഷണ ബലം

Read Explanation:

പ്രതലബലം: ദ്രാവകോപരിതലം അതിന്റെ വിസ്തീർണം പരമാവധി കുറയ്ക്കുവാൻ ഉളവാക്കുന്ന ബലമാണ് പ്രതലബലം. ഘർഷണ ബലം: വസ്തുക്കൾക്കിടയിലുള്ള സ്പർശനതലങ്ങൾക്കിടയിൽ സമാന്തരമായി അനുഭവപ്പെടുന്ന ബലമാണ് ഘർഷണ ബലം. വിസ്കസ് ബലം: ചലിച്ചു കൊണ്ടിരിക്കുന്ന ദ്രവപടലങ്ങൾ (layers) ക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ (Relative motion) തടസപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക് സമാന്തരം (parallel) ആയി പ്രവർത്തിക്കുന്ന ഘർഷണ ബലം (frictional force) ആണ് വിസ്കോസ് ബലം. കൊഹിഷൻ ബലം: ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് - കൊഹിഷൻ ബലം


Related Questions:

ഒരു വസ്തുവിന് മറ്റൊരു വസ്തുവിന്മേൽ സ്ഥിത വൈദ്യുതബലം പ്രയോഗിക്കാനുള്ള സവിശേഷത താഴെ പറയുന്നവയിൽ ഏതാണ്?
സാധാരണ ടി.വി. റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ :
പ്രകാശത്തിന്റെ വിസരണം ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസം ഏതാണ്?
ഒരു XNOR ഗേറ്റിന്റെ (Exclusive-NOR Gate) ഔട്ട്പുട്ട് എപ്പോഴാണ് 'HIGH' ആകുന്നത്?
ഒരു പ്രവേഗ - സമയ ഗ്രാഫിന്റെ ചെരിവ് (v-t) നല്കുന്നത്-