Challenger App

No.1 PSC Learning App

1M+ Downloads
പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?

Aപുനർവിതരണ ധർമ്മം

Bദൃഢീകരണ ധർമ്മം

Cവിനിയോഗ ധർമ്മം

Dപൊതു ഉത്പാദനം

Answer:

C. വിനിയോഗ ധർമ്മം

Read Explanation:

ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട് സർക്കാർ സമ്പദ് വ്യവസ്ഥയിൽ മൂന്നുതരം ഇടപെടലുകൾ ആണ് നടത്താറുള്ളത് :

  1. ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)
  2. ബജറ്റിന്റെ പുനർവിതരണ ധർമ്മം(Redistribution Function)
  3. ബജറ്റിന്റെ ദൃഢീകരണ ധർമ്മം (Stabilisation Function)

ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)

  • പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.
  • ഇത് ബജറ്റിന്റെ വിനിയോഗ ധർമ്മം എന്നറിയപ്പെടുന്നു. 
  • ഇതിലൂടെ തുല്യ നീതി നടപ്പാക്കുകയും പൊതു വസ്തുക്കളിൽ (Public Goods) നിന്നുള്ള പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുകയും ചെയ്യുന്നു. 
  •  ഭരണനിർവഹണം, റോഡുകൾ, ദേശീയ സുരക്ഷ എന്നിവയും പൊതു വസ്തുക്കളുടെ നിർവചനത്തിൽ വരുന്നു 
     

Related Questions:

The Finance Minister Nirmala Sitaraman has presented the Budget for how many years now?
What is the biggest items of Government expenditure in 2022-23 budget?
2024 -25 ഇടക്കാല ബജറ്റിൽ പരാമർശിക്കുന്ന വരവ് ചെലവ് കണക്ക് അനുസരിച്ച് കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ഏത് ഇനത്തിൽ ആണ് ?
2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?
Which objectives government attempts to obtain by Budget