Question:

സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ?

Aഅസം ഹിമാലയം

Bപഞ്ചാബ് ഹിമാലയം

Cകുമയൂണ്‍ ഹിമാലയം

Dനേപ്പാള്‍ ഹിമാലയം

Answer:

C. കുമയൂണ്‍ ഹിമാലയം

Explanation:

ഹിമാലയത്തിൻ്റെ വിഭജനം നന്ദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ : 

നദീ താഴ് വരകളെ അടിസ്ഥാനമാക്കി സർ സിഡ്‌നി ബർണാർഡ് ഹിമാലയത്തെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

  1. പഞ്ചാബ് ഹിമാലയം
  • സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഭാഗം
  • ഏകദേശം 560 കി.മീ നീളമുള്ള ഭാഗമാണിത്.
  • പഞ്ചാബ് ഹിമാലയം ഭാഗത്തുള്ള പ്രധാനപ്പെട്ട പർവ്വതനിരകൾ - കാരക്കോറം, ലഡാക്ക്, സസ്കർ, പീർ പഞ്ചൽ, ധൗല ധർ
  1. കുമയൂൺ ഹിമാലയം
  • സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗമാണ് കുമയൂൺ ഹിമാലയം.
  • ഏകദേശം 320 കി.മീ നീളമുള്ള ഭാഗമാണിത്.
  • ഗംഗയും യമുനയും ഉൽഭവിക്കുന്നത് കുമയൂൺ ഹിമാലയത്തിൽ നിന്നാണ്.
  • ഡൂണുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുമയൂൺ ഹിമാലയത്തിലാണ്.
  1. നേപ്പാൾ ഹിമാലയം 
  • കാളി നദിക്കും ടീസ്റ്റ/തിസ്ത നദിക്കും ഇടയിലുള്ളതുമായ ഭാഗമാണ് നേപ്പാൾ ഹിമാലയം.
  • ഏകദേശം 800 കി.മീ നീളമുള്ള ഭാഗമാണിത്.
  1. അസം ഹിമാലയം 
  • ടീസ്റ്റ/തിസ്ത നദിക്കും ബ്രഹ്മപുത്രാ നദിക്കും ഇടയിലുള്ള ഭാഗമാണ് അസം ഹിമാലയം.
  • ഏകദേശം 750 കി.മീ നീളമുള്ള ഭാഗമാണിത്. 

 


Related Questions:

തമിഴ്നാട്ടിലെ ഒരു ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം ?

വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.

Which mountain range separates the Indo-Gangetic Plain from Deccan Plateau ?

ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ ഏത് തരം പര്‍വ്വതത്തിനുദാഹരണമാണ് ?