Challenger App

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ നാടുവിട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന കുതിര :

Aചേതക്

Bഗായത്രി

Cകാന്തക

Dഇന്ദ്രായനി

Answer:

C. കാന്തക

Read Explanation:

  • മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിത്തതിന് ഒരു ശാശ്വത പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ 29-മത്തെ വയസ്സിൽ ഗൗതമ ബുദ്ധൻ വീടുവിട്ടിറങ്ങി.

  • ഛന്ന എന്ന തേരാളിയുടെ സഹായത്തോടെ 'കാന്തക' എന്ന കുതിരയിലാണ് അദ്ദേഹം നാടുവിട്ടത്.

  • ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത് "മഹാപരിത്യാഗം" അഥവാ “മഹാനിഷ്ക്രമണ" എന്നാണ്.

  • 35-ാമത്തെ വയസ്സിൽ ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ബോധി വൃക്ഷച്ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

  • ബോധിവൃക്ഷം മുറിച്ചുകളഞ്ഞത് ഗൗഡരാജാവായ ശശാങ്കൻ

  • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

  1. ശരിയായ വിശ്വാസം

  2. ശരിയായ വാക്ക്

  3. ശരിയായ ജീവിതം

  4. ശരിയായ സ്മരണ

  5. ശരിയായ ചിന്ത

  6. ശരിയായ പ്രവൃത്തി

  7. ശരിയായ പരിശ്രമം

  8. ശരിയായ ധ്യാനം


Related Questions:

ബി. സി. 483 ലെ ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷൻ ?

ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാജ്യം ഏത് ?

  1. പ്രദേശ
  2. ഗ്രാമണി

    പാർശ്വനാഥനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. ക്രിസ്തു‌വിനുമുമ്പ് ഏകദേശം 877-നും 777-നും മധ്യേയാണ് പാർശ്വനാഥൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
    2. മുപ്പത്തിയൊന്നാമത്തെ വയസ്സിൽത്തന്നെ അദ്ദേഹം ജൈനമത തത്ത്വങ്ങൾ ആവിഷ്‌കരിച്ചു.
    3. മഹാവീരനുമുമ്പ് ഇരുപത്തിമൂന്ന് തീർത്ഥങ്കരന്മാർ ജീവിച്ചിരുന്നുവെന്നും പാർശ്വനാഥൻ അവരിൽ ഇരുപത്തിമൂന്നാമത്തേതായിരുന്നുവെന്നുമാണ് ജൈനമതക്കാരുടെ വിശ്വാസം. 
      മഹാവീരന്റെ പുത്രിയുടെ പേര് :

      ഭാരതീയ തത്ത്വചിന്തയ്ക്ക് സംഭാവനകൾ നല്കിയിട്ടുള്ള ബുദ്ധപണ്ഡിതന്മാരെ തിരിച്ചറിയുക :

      1. നാഗാർജ്ജുൻ
      2. ദിങ്നാഗൻ
      3. വസുബന്ധു
      4. ധർമ്മകീർത്തി