Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്

Bലെയ്‌സെസ് - ഫെയർ

Cമോറൽ ഹസാർഡ്

Dകോംപറേറ്റിവ് അഡ്വാൻറ്റേജ്

Answer:

B. ലെയ്‌സെസ് - ഫെയർ

Read Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

  • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
  • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
  • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
  • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
  • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.

Related Questions:

In a laissez-faire capitalist system, what is the role of the government in the economy?
ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ച പുസ്തകം
സാമ്പത്തിക വളർച്ചയിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഒരുപോലെ വികസനം സാധ്യമാകുന്ന ആശയം ?

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര ചിന്തകളിലെ പ്രധാന സവിശേഷതകൾ ഇവയിൽ ഏതെല്ലാമാണ് ?

1.കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം.

2.കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന.

3.സമത്വത്തിൽ അടിയുറച്ച സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യം.

4.സ്വയംപര്യാപ്തവും സ്വാശ്രയവും ആയ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

യൂട്ടിലിറ്റിയെ 'ആത്മനിഷ്ഠമായ ആശയം' (subjective concept) എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും ശരിയായ നിഗമനം?

  1. വ്യക്തിയുടെ മനോഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒരു സാധനത്തിൽ നിന്ന് ലഭിക്കുന്ന യൂട്ടിലിറ്റിയെ സ്വാധീനിക്കുന്നു.

  2. വിവിധ ഉപഭോക്താക്കൾ ഒരേ ഉൽപ്പന്നത്തിൽ നിന്ന് വ്യത്യസ്ത തലത്തിലുള്ള സംതൃപ്തി അനുഭവിക്കുന്നു.

  3. ഉപഭോക്താവിൻ്റെ ആവശ്യകതയുടെ നിയമം (Law of demand) യൂട്ടിലിറ്റിയുടെ ആത്മനിഷ്ഠമായ സ്വഭാവത്തെ ആശ്രയിക്കുന്നില്ല.

ശരിയായ നിഗമനങ്ങൾ ഏതൊക്കെയാണ്?