Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യ ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ (emotional Intelligence) പ്രാധാന്യം വിശദമാക്കിയത് :

Aഹോവാർഡ് ഗാർഡ്നർ

Bസിഗ്‌മണ്ട് ഫ്രോയ്ഡ്

Cഡാനിയൽ ഗോൾമാൻ

Dതോൺഡൈക്

Answer:

C. ഡാനിയൽ ഗോൾമാൻ

Read Explanation:

വൈകാരിക ബുദ്ധി (Emotional Intelligence)

  • വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഒരു വ്യക്തിക്ക് തൻറെയും മറ്റുള്ളവരുടേയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായി തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ വൈകാരിക ബുദ്ധി എന്നു പറയുന്നു.
  • വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് .
  • 1995 ഡാനിയേൽ ഗോൾമാൻ്റെ  Emotional Intelligence എന്ന പുസ്തകത്തിലൂടെ വൈകാരിക ബുദ്ധിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. അങ്ങനെ ജീവിത വിജയത്തെ നിർണയിക്കുന്ന നിർണായക ഘടകമായി ബുദ്ധിയെ സ്വീകരിക്കുകയും ചെയ്തു.

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
  3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
  4. സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
  5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

വൈകാരിക ബുദ്ധിയുടെ സവിശേഷതകൾ

  • ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്. 
  • വികാരങ്ങളെ തിരിച്ചറിയാനും ഔചിത്യപൂർവം പ്രകടിപ്പിക്കാനുമുള്ള ശേഷി. 
  • ആശയവിനിമയശേഷി മൂലം മറ്റുള്ളവരുടെ ശ്രദ്ധയും വിശ്വാസവും പിടിച്ചു പറ്റാനുമുള്ള കഴിവ്. 
  • നർമ്മബോധത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ശേഷി. 
  • ചുമതലകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത. 
  • മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്. 
  • ആശയസംഘർഷങ്ങളെ ആരോഗ്യകരവും ക്രിയാത്മകവുമായ രീതികളിൽ പരിഹരിക്കുന്നതിനുള്ള ശേഷി. 

Related Questions:

Who proposed Triarchic Theory of Intelligence?
ബുദ്ധിശക്തിയിൽ എത്ര ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നാണ് സ്പിയർമാൻ അഭിപ്രായപ്പെട്ടത് ?
Reenu is performing really well in the domain of solving puzzles and problems requiring reasoning such as cause and effect relationships. As per Howard Gardner's theory of multiple intelligence, Reenu posses high level of ............................... kind of intelligence.
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
Which of the following are the types of intelligence test