App Logo

No.1 PSC Learning App

1M+ Downloads
മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ പുതിയ സന്ദർഭങ്ങളിൽ ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി ?

Aഖര ബുദ്ധി

Bദ്രവ ബുദ്ധി

Cസാമാന്യ ബുദ്ധി

Dഇവയൊന്നുമല്ല

Answer:

B. ദ്രവ ബുദ്ധി

Read Explanation:

റെയ്മണ്ട് കേറ്റലിന്റെ സിദ്ധാന്തം

  • റെയ്മണ്ട് കേറ്റലിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്.
  1. ഖര ബുദ്ധി
  2. ദ്രവ ബുദ്ധി

ഖര ബുദ്ധി 

  • നേരത്തെ നേടിയ അറിവ്നൈപുണിഅനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ബുദ്ധി .
  • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനംപദപരിചയംസംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു.
  • ദീര്‍ഘകാല ഓര്‍മയും  ഖര ബുദ്ധിയെ സഹായിക്കുന്നു.
  • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു.
  • ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ദ്രവ ബുദ്ധി 
  • മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെപുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി .
  • പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുകപാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുകയുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക എന്നിവയ്‌ക്കെല്ലാം ദ്രവ ബുദ്ധി സഹായിക്കുന്നു.
  • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
  • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു.
  • ശാസ്ത്ര ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്.

Related Questions:

ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?
ആദ്യത്തെ പ്രായോഗിക ബുദ്ധിമാന പരീക്ഷണം വികസിപ്പിച്ചെടുത്ത ആൽഫ്രഡ് ബിനെ ഏതു രാജ്യക്കാരനാണ് ?
താഴെപ്പറയുന്നവയിൽ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ അല്ലാത്തത് ഏത് ?

ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്ത പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ അനുയോജ്യമായി................... ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?

ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യമായ ബുദ്ധി ശോധകം ?