Challenger App

No.1 PSC Learning App

1M+ Downloads
നീതിന്യായ വിഭാഗം എന്നത് താഴെ പറയുന്നതിൽ ഏത് പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഭരണനിർവഹണം

Bനിയമ നിർമ്മാണം

Cനിയമ വളർച്ച

Dനിയമ വ്യാഖ്യാനം

Answer:

D. നിയമ വ്യാഖ്യാനം

Read Explanation:

ഗവൺമെന്റിന്റെ ഘടകങ്ങൾ

  • ജനങ്ങളും, രാഷ്ട്രവും തമ്മിലുള്ള ബന്ധം സജീവമായി നിലനിർത്താൻ സഹായിക്കുന്നത് ഗവൺമെന്റാണ്.

  • ഗവൺമെന്റില്ലാതെ ഒരു രാഷ്ട്രത്തിന് നിലനിൽപ്പില്ല.

  • രാഷ്ട്രത്തിന്റെ നയങ്ങളും, നിയമങ്ങളും, പരിപാടികളും നടപ്പാക്കുന്നത് ഗവൺമെന്റിന്റെ വിവിധ ഘടകങ്ങളിലൂടെയാണ്.

    ഗവൺമെന്റിന്റെ വിവിധ ഘടകങ്ങൾ :-

  1. നിയമനിർമ്മാണ വിഭാഗം (Legislature)

  2. കാര്യനിർവഹണ വിഭാഗം (Executive)

  3. നീതിന്യായ വിഭാഗം (Judiciary)

    ഗവൺമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് ഈ 3 ഘടകങ്ങളുംപരസ്പരപൂരകങ്ങളായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.

നിയമനിർമ്മാണ വിഭാഗം

രാഷ്ട്രഭരണത്തെ നിയന്ത്രിക്കുന്നതിൽ നിയമനിർമ്മാണ വിഭാഗത്തിന് കാര്യമായ പങ്കാണുള്ളത്.

നിയമനിർമ്മാണ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ

  1. രാജ്യത്തിനാവശ്യമായ നിയമങ്ങൾ നിർമ്മിക്കുക

  2. നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തുക.

കാര്യനിർവഹണ വിഭാഗം

കാര്യനിർവഹണ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ :

  1. ഗവൺമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കുക

  2. നിയമനിർമ്മാണസഭ നിർമ്മിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുക.

  3. ഭരണനിർവഹണം നടത്തുക.

നീതിന്യായ വിഭാഗം

നീതിന്യായ വിഭാഗത്തിൻ്റെ പ്രധാന ചുമതലകൾ :

  1. നിയമങ്ങൾ വ്യാഖ്യാനിക്കുക

  2. തർക്കങ്ങളിൽ തീർപ്പ് കല്പിക്കുക

  3. നിയമനിർമ്മാണ വിഭാഗം നിർമ്മിച്ച നിയമം, കാര്യനിർവഹണ വിഭാഗം നടപ്പിലാക്കുന്ന പ്രക്രിയയിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ, തീർപ്പ് കൽപ്പിക്കുന്നത് നീതിന്യായ വിഭാഗമാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിയമനിർമ്മാണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നിയമങ്ങൾ നിർമ്മിക്കുക
  2. നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തുക
  3. നിയമങ്ങൾ നടപ്പിലാക്കുക
  4. നിയമങ്ങൾ വ്യാഖ്യാനിക്കുക
    ചുവടെ കൊടുത്തിരിക്കുന്നവയിൽ നീതിന്യായ വിഭാഗത്തിന്റെ ചുമതലകളിൽ പെടാത്തത് ഏത്?
    നിയമനിർമ്മാണ വിഭാഗം എന്നത് ഗവണ്മെന്റിലെ ഏത് ഘടകത്തെയാണ് സൂചിപ്പിക്കുന്നത്?
    താഴെ പറയുന്നവയിൽ രാഷ്ട്രത്തിന്റെ ഘടകമല്ലാത്തത് ഏത്?
    ഗവൺമെന്റിന്റെ ഘടകങ്ങളിൽ നിയമനിർമ്മാണ വിഭാഗത്തിൻ്റെ പ്രധാന ചുമതല ഏതാണ്?