Challenger App

No.1 PSC Learning App

1M+ Downloads
ടീസ്ത നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഭൂപ്രദേശം അറിയപ്പെടുന്നത് ?

Aഅസം ഹിമാലയം

Bപഞ്ചാബ് ഹിമാലയം

Cകുമയൂണ്‍ ഹിമാലയം

Dനേപ്പാള്‍ ഹിമാലയം

Answer:

A. അസം ഹിമാലയം

Read Explanation:

നദി ഒഴുകന്നതിൻ്റെ അടിസ്ഥാനത്തിൽ 

ഹിമാലയൻ വിഭജനം

 (പ്രാദേശിക വിഭജനം)

  • സിന്ധു നദിയുടെയും സത്ലജ് നദിയുടെയും ഇടയിലുള്ള ഭൂപ്രദേശം അറിയപ്പെടുന്നത് പഞ്ചാബ് ഹിമാലയം

  • പഞ്ചാബ് ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ കാശ്മീർ ഹിമാലയം എന്നും പഞ്ചാബ് ഹിമാലയത്തിന്റെ കിഴക്കൻ ഭാഗത്തെ ഹിമാചൽ ഹിമാലയം എന്നും പറയുന്നു.

  • സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭൂപ്രദേശത്തെയാണ് കുമയൂൺ ഹിമാലയം എന്ന് വിളിക്കുന്നത്.

  • കുമയൂൺ ഹിമാലയത്തിൽനിന്നും ഉത്ഭവിക്കുന്ന പ്രധാന നദികളാണ് - ഗംഗ, യമുന

  • ഗാഘ്ര നദിയുടെ പോഷകനദിയാണ് കാളി നദി

  • കാളി നദിക്കും ടീസ്ത നദിക്കും ഇടയിലുള്ള ഭൂപ്രദേശമാണ് നേപ്പാൾ ഹിമാലയം

  • ടീസ്ത നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഭൂപ്രദേശമാണ് അസം ഹിമാലയം


Related Questions:

The highest plateau in India is?
The Nilgiri Hills, where the Western Ghats join the Eastern Ghats, are also known by which name?
ഭൂമിയുടെ ഉള്ളറയിലെ വിവിധ പാളികളുടെ പേരുകൾ ആണ് ചുവടെ ചേർക്കുന്ന അവയെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് എന്ന തരത്തിൽ ക്രമീകരിച്ചെഴുതുക.
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :
Saddle peak, the highest peak of Andaman & Nicobar, is located in which part of the island group?