Challenger App

No.1 PSC Learning App

1M+ Downloads
ആഫ്രിക്കൻ വൻകരയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുന്ന അക്ഷാംശരേഖ

Aഗ്രീനിച്ച് രേഖ

Bരേഖാംശരേഖ

Cഭൂമധ്യരേഖ

Dപ്രൈം മെറിഡിയൻ

Answer:

C. ഭൂമധ്യരേഖ

Read Explanation:

ഭൂമധ്യരേഖ

  • ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • ഭൂമധ്യരേഖയുടെ അക്ഷാംശം പൂജ്യം ഡിഗ്രിയാണ്.

  • ഭൂമധ്യരേഖയുടെ വടക്കുഭാഗം ഉത്തരാർദ്ധഗോളം (Northern Hemisphere) എന്നും ഭൂമധ്യരേഖയുടെ തെക്ക് ഭാഗം ദക്ഷിണാർദ്ധഗോളം (Southern Hemisphere) എന്നും അറിയപ്പെടുന്നു.

  • ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • വലിയ വൃത്തം' എന്നറിയപ്പെടുന്നത് ഭൂമധ്യരേഖയാണ്.

  • Intertropical convergent zone എന്നറിയപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശമാണ്.

  • ആഫ്രിക്കൻ വൻകരയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുന്ന അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.


Related Questions:

ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?
ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ച് കടന്ന് പോകുന്ന നദി ഏത് ?
ബറിംഗ് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് വേർതിരിക്കുന്നത് ?
ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത് ?
ഭൂമി _____ ന് ചുറ്റും കറങ്ങുന്നു.