Challenger App

No.1 PSC Learning App

1M+ Downloads
ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ :

Aഅഗ്നി

Bവർഷ

Cഇന്ദ്രൻ

Dസൂര്യൻ

Answer:

C. ഇന്ദ്രൻ

Read Explanation:

ഋഗ്വോദം

  • ആദിവേദമാണ് ഋഗ്വേദം.

  • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

  • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

  • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

  • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

  • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

  • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

  • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

  • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

  • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

  • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

  • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

  • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


Related Questions:

The groups of Aryans who reared cattle were known as tribes. The chieftain of each tribe was known as :
“അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ?
മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് :
ഇന്തോ-ആര്യൻ ഗോത്രത്തിൽപ്പെടുന്നവരുടെ ഭാഷ :

ഋഗ്വേദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?

(i) ഋഗ്വേദയിലെ രണ്ട് മുതൽ ഏഴുവരെ ഉള്ള മണ്ഡലങ്ങളെ കുടുംബപുസ്‌തകങ്ങൾ എന്നറിയപ്പെടുന്നു

(ii) ഋഗ്വേദം ആരംഭിക്കുന്നത് അഗ്നിമീള പുരോഹിതമന്ത്രത്തോട് കൂടിയാണ്

(iii) ഗായത്രി മന്ത്രം ഋഗ്വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്

(iv) ഋഗ്വേദത്തെ ബ്രഹ്മദേവ എന്നറിയപ്പെടുന്നു